'ഇഷ്ടമല്ലാത്തവരെ വര്‍ഗീയവത്കരിക്കാനുള്ള കുത്സിതശ്രമമാണ് രാജ്യത്ത് നടക്കുന്നത്'
കോഴിക്കോട്: മൗലാനാ ആസാദ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഏകസിവില്‍കോഡ് എന്ന പദം ഉച്ചരിക്കാന്‍പോലും ആരും ധൈര്യപ്പെടില്ലായിരുന്നുവെന്ന് എം.ഐ ഷാനവാസ് എം.പി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓരോ വാചകവും വര്‍ഗീയതയാണ്.
ഇഷ്ടമല്ലാത്തവരെ വര്‍ഗീയവത്കരിക്കാനുള്ള കുത്സിതശ്രമമാണ് രാജ്യത്ത് ഇന്ന് നടന്നുവരുന്നത്. തീവ്രമായ വര്‍ഗീയതയോടെ പെരുമാറുന്ന ഉദ്യോഗസ്ഥവിഭാഗം കേരളത്തിലടക്കം ഇന്ന് പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മൗലാന ആസാദ് അനുസ്മരണവും പുരസ്കാര സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി കേശവമേനോന്‍ഹാളില്‍ നടന്ന ചടങ്ങില്‍ മൗലാനാ ആസാദ് പുരസ്കാരം കെ.പി.സി.സി മൈനോരിറ്റി വിഭാഗം സംസ്ഥാന ചെയര്മാന് കെ.കെ കൊച്ചുമുഹമ്മദിനും ജി.ടെക് എം.ഡി മെഹറൂഫ് മണലൊടിക്കും ഷാനവാസ് സമ്മാനിച്ചു.
ജില്ലാ ചെയര്മാന് എം.കെ ബീരാന് അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി അഡ്വ. പി.ശങ്കരന്, ഡോ.കെ മൊയ്തു, സംസ്ഥാന കോഡിനേറ്റര്‍ നിസാര്‍ ഒളവണ്ണ, കാരശ്ശേരി ബാങ്ക് പ്രസിഡന്റ് എന്‍.കെ അബ്ദുറഹ്മാന്, എം.പി ആദംമുല്‍സി, ഡോ.കെ മൊയ്തു, ജോര്‍ജ്ജ് മേച്ചേരി, സ്വാതന്ത്ര്യസമരസേനാനി പി.വാസു, ഡോ.സി.എം അബൂബക്കര്‍, ഇ.വി ഉസ്മാന്‍കോയ, പാലക്കണ്ടി അബ്ദുല്‍ ലത്തീഫ്, കെ.വി ആലിക്കോയ, അഡ്വ.എ.എം കാദിരി, എന്‍.ജെ ആന്റണി, ടി.കെ മിജാസ്, ഷിബി എം.തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."