HOME
DETAILS

വയനാട്ടില്‍ ഐ, എ ഗ്രൂപ്പ് പോര് മുറുകുന്നു

  
backup
June 10 2016 | 20:06 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%8e-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ ജനതാദള്‍-യു സ്ഥാനാര്‍ഥി എം.വി ശ്രേയാംസ്‌കുമാറിന്റെ പരാജയവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് പോര് മുറുകുന്നു. ഒപ്പം നില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കളത്തിലിറക്കിയാണ് രണ്ട് ഗ്രൂപ്പുകളുടെയും പുത്തന്‍ കളികള്‍.
കല്‍പ്പറ്റ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റതിന്റെ ഉത്തരവാദിത്തം ജില്ലയില്‍ എ ഗ്രൂപ്പിനു അമരം പിടിക്കുന്ന കെ.പി.സി.സി നിര്‍വാഹക സമിതിയംഗവും ഡി.സി.സി മുന്‍ പ്രസിഡന്റുമായ എന്‍.ഡി അപ്പച്ചന്റെ തലയില്‍ കെട്ടിവെക്കാനാണ് ഐ ഗ്രൂപ്പിന്റെ ശ്രമം. അതേസമയം മതന്യൂനപക്ഷകള്‍ കൈവിട്ടതാണ് കല്‍പ്പറ്റയിലും മാനന്തവാടിയിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് കാരണമായതെന്ന് സമര്‍ഥിക്കാനുള്ള നീക്കത്തിലാണ് എ ഗ്രൂപ്പ്. യൂത്ത് കോണ്‍ഗ്രസുകാരെ മുന്നില്‍നിര്‍ത്തിയുള്ള ഒളിയുദ്ധമാണ് പാര്‍ട്ടിയിലെ രണ്ട് ചേരികളും നടത്തുന്നത്. എം.ഐ ഷാനവാസ് എം.പി, ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ്, കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രഹാം എന്നിവരാണ് ജില്ലയില്‍ ഐ ഗ്രൂപ്പിനു ചുക്കാന്‍ പിടിക്കുന്നത്.
കല്‍പ്പറ്റ മണ്ഡലത്തിലെ തോല്‍വിക്ക് ബത്തേരി മുന്‍ എം.എല്‍.എയായ എന്‍.ഡി അപ്പച്ചനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകവഴി എ ഗ്രൂപ്പിനെ അടിമുടി പ്രഹരിക്കുകയെന്ന ലക്ഷ്യമാണ് എതിര്‍ ചേരിയിലുള്ളവര്‍ക്ക്. അപ്പച്ചനു കവചം തീര്‍ക്കാനിറങ്ങിയവര്‍ ഐ ഗ്രൂപ്പ് നേതാക്കളെയും പേരെടുത്തുപറയാതെ ആഞ്ഞടിക്കുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ആര്‍ രാജേഷ്‌കുമാര്‍, വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരായ പി.പി റെനീഷ്, പി.ടി മുത്തലിബ്ബ് എന്നിവരെയാണ് അപ്പച്ചനെതിരായ നീക്കത്തില്‍ ഐ ഗ്രൂപ്പ് രംഗത്തിറക്കിയത്. തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന അപ്പച്ചന്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ വോട്ടുചോര്‍ച്ചയ്ക്ക് തടയിടാന്‍ പരിശ്രമിച്ചില്ലെന്ന് ഇവര്‍ പരസ്യമായി ആരോപിച്ചു.
എ ഗ്രൂപ്പ് ജില്ലാ നേതാവിന്റെ തട്ടകമായ മുട്ടില്‍ വാഴവറ്റയില്‍പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുന്നിലായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വയനാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ സംവിധാനം ദുര്‍ബലപ്പെടുത്താന്‍ പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ ആസൂത്രിതനീക്കം നടത്തുന്നതായും ഇവര്‍  കുറ്റപ്പെടുത്തി. അപ്പച്ചനും എ ഗ്രൂപ്പിലെ മറ്റു നേതാക്കള്‍ക്കുമെതിരെയായിരുന്നു ഈ ഒളിയമ്പുകള്‍.  
തെരഞ്ഞടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ സമഗ്രാന്വേഷണത്തിനു വിധേയമാക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാര്‍ക്ക് അവര്‍ പരാതിയും അയച്ചു. പരാതിയില്‍ നിഷ്പക്ഷ അന്വേഷണത്തിനും നടപടിക്കും കെ.പി.സി.സി നേതൃത്വം തയാറാകാത്തപക്ഷം ജില്ലയിലെ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ നടക്കുന്ന നേതാക്കള്‍ക്കെതിരെ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പും യൂത്ത് കോണ്‍ഗ്രസിലെ ഐ വിഭാഗം നല്‍കിക്കഴിഞ്ഞു.
ഐ ഗ്രൂപ്പിന്റെ ഈ നീക്കത്തിനു തുല്യനാണയത്തില്‍ തിരിച്ചടി നല്‍കാകാനും അപ്പച്ചനെ സംരക്ഷിക്കാനുമാണ് യുവജന വിഭാഗത്തെ ഉപയോഗപ്പെടുത്തി എ ഗ്രൂപ്പിന്റെ നീക്കം. ഇതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് ജോഷി കുരീക്കാട്ടില്‍ ബുധനാഴ്ച കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനം നടത്തി. കല്‍പ്പറ്റയിലും മാനന്തവാടിയിലും യു.ഡി.എഫ് പരാജയപ്പെട്ടതിനു കാരണം മതന്യൂനപക്ഷങ്ങള്‍ കൈവിട്ടതാണെന്ന് വാദിച്ച ജോഷി മാന്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ ഗ്രൂപ്പ് മുതലാളിമാരുടെ പ്രീതി സമ്പാദിക്കുന്നതിനായി ചിലര്‍ തേജോവധം ചെയ്യുകയാണെന്ന് വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ബൈജു ചാക്കോ, കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി മുന്‍ പ്രസിഡന്റ് ബിനു ജേക്കബ്ബ് എന്നിവരെ കെ.പി.സി.സി ഈയിടെ പുറത്താക്കിയിരുന്നു.
കണിയാമ്പറ്റ പഞ്ചായത്തിലെ വരദൂരിനു സമീപം യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനെത്തിയ  എന്‍.ഡി അപ്പച്ചനെ അസഭ്യം പറഞ്ഞിതിനും കൈയേറ്റം ചെയ്തിതിനുമായിരുന്നു ഇവര്‍ക്കെതിരെ നടപടി. കോണ്‍ഗ്രസ് വിമതര്‍ സംഘടിപ്പിച്ച യോഗത്തില്‍ ഡി.സി.സിയുടെ വിലക്ക് ലംഘിച്ച്  അപ്പച്ചന്‍  പങ്കെടുക്കുന്നത് തടയുകമാത്രം ചെയ്തവരെ കെ.പി.സി.സി പ്രസിഡന്റിനെ തെറ്റിദ്ധരിപ്പച്ചാണ് പുറത്താക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുകാരുടെ വാദം. എന്നാല്‍ തെരഞ്ഞുടുപ്പ് യോഗത്തിനുപോയ അപ്പച്ചനെ ചിലര്‍ തടഞ്ഞുവെച്ച് മര്‍ദിച്ചുവെന്നും ഈ വിഷയത്തില്‍ മണ്ഡലം, ബ്ലോക്ക്, ഡി.സി.സി പ്രസിഡന്റുമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേര്‍ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടായതെന്നും ജോഷി വിശദീകരിച്ചു.
അപ്പച്ചന്‍ വിഷയത്തില്‍ പാര്‍ട്ടി നടപടി നേരിടേണ്ടിവന്നവരെ ക്രിമിനലുകളെന്നാണ് ജോഷി വിശേഷിപ്പിച്ചത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അപ്പച്ചനെതിരായ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ ആരോപണങ്ങള്‍ക്കും പരാതിക്കും പിന്നില്‍ ഐ ഗ്രൂപ്പിലെ ജില്ലാ നേതാക്കളില്‍ ചിലരാണെന്നും ജോഷി തുറന്നടിച്ചു. ഈ വിഷയത്തില്‍ പാര്‍ട്ടിതല പരിശോധനയ്ക്ക് കെ.പി.സി.സി അധ്യക്ഷന് കത്ത് നല്‍കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago