HOME
DETAILS
MAL
മഴക്കാല രോഗങ്ങള്‍; പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്
backup
June 10 2016 | 20:06 PM
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ തടയാന്‍ ജില്ലാ ആരോഗ്യ വകുപ്പ് നടപടികളാരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ജനങ്ങളെ ബോധവല്‍കരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. കൂടാതെ പരിസര ശുചീകരണവും നടക്കുന്നുണ്ട്. വെള്ളം കെട്ടി നില്ക്കുന്ന വേയ്സ്റ്റ് പാത്രങ്ങളും ടയറുകളും നീക്കം ചെയ്തു. 3.5 ടണ്‍ ടയറുകളാണ് നശിപ്പിച്ചത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ നിന്ന് കൊതുക് ഉണ്ടായാണ് രോഗം പടര്‍ത്തുന്നത്. ഇതിന് ജാഗ്രതപാലിക്കണം. മഴക്കാല രോഗങ്ങള്‍ പടരുന്നത് തടയാന്‍ എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധ്കൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."