ചലച്ചിത്ര നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ശരിയായദിശയില്‍ പോകില്ല: എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം: കൊച്ചിയില്‍ ചലച്ചിത്രനടി അക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായദിശയില്‍ പോകില്ലെന്നു എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. നടിക്കെതിരെയുണ്ടായ ആക്രമണക്കേസിലെ അന്വേഷണത്തില്‍ എവിടെയോ എന്തോ പന്തികേടു തോന്നുന്നു. പി.ടി തോമസ് സ്ഥലത്തില്ലായിരുന്നെങ്കില്‍ കേസ് നേരത്തേതന്നെ തേഞ്ഞുമാഞ്ഞുപോയേനെ. പൊലിസ് ചോദ്യം ചെയ്ത നടനെക്കുറിച്ചു മാധ്യമങ്ങളില്‍ വിവരമില്ല. നടിയുടെ പേരു പറയുന്നത് കുറ്റകരമാണെങ്കിലും നടന്റെ പേരു പറയാമല്ലോയെന്നും സരിതാനായരുടെ കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേരു വെണ്ടക്കാ അക്ഷരത്തിലാണ് മാധ്യമങ്ങളില്‍ വന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രതികരിച്ചു.
കേസില്‍ ശരിയായ രീതിയിലുള്ള ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടന്നിട്ടില്ല. പ്രതികള്‍ക്കുള്ള നല്ല രാഷ്ട്രീയ ബന്ധമുണ്ട്. 48 മണിക്കൂറിനുള്ളല്‍ പ്രതിയെ കണ്ടെത്താമായിരുന്നു.
വീട്ടമ്മയ പീഡിപ്പിച്ച കേസില്‍ തൃശൂരിലെ ജയന്തന്റെ കേസില്‍ ശക്തമായ നടപടി ഇതുവരെ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. ഇരയായ യുവതിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. സി.പി.എം നേതാവായിരുന്ന സക്കീര്‍ ഹുസൈനെ പിടികൂടിയത് കൊച്ചിയിലെ പാര്‍ട്ടി ഓഫീസായ ലെനിന്‍ സെന്ററില്‍ നിന്നായിരുന്നു. സംസ്ഥാനത്ത് അധോലോകമാഫിയാ ബന്ധങ്ങള്‍ക്കു സര്‍ക്കാരിന്റെ പരിരക്ഷ കിട്ടുന്നതിനാല്‍ പള്‍സ് സുനിക്കും സംരക്ഷണം കിട്ടുമെന്നതിനു വേറേ തെളിവു വേണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
ഗണേഷ്‌കുമാര്‍ പറഞ്ഞതു അദ്ദേഹത്തിനുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ജയിലുകളില്‍ കിടക്കുന്ന കൊലപാതകക്കേസിലെ പ്രതികളുള്‍പ്പെടെ 1850പേരെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശക്കെതിരെയുള്ള ഗവര്‍ണറുടെ നടപടിയെ അഭിനന്ദിക്കണം. തന്നില്‍ അര്‍പ്പിതമായ അധികാരങ്ങളുപയോഗിച്ച് നിയമജ്ഞനായ ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്നും പത്രക്കുറിപ്പിറക്കിയത് അദ്ദേഹം ഭരണഘടനാ ചമതല നിര്‍ഭയമായി നടത്തിയതിന്റെ തെളിവാണ്. സര്‍ക്കാരിനെതിരായ അതൃപ്തി ഗവര്‍ണറുടെ നടപടിയില്‍ പ്രകടമാണ്. കഴിഞ്ഞ ഇടതുസര്‍ക്കാരില്‍ നന്നായി ശോഭിച്ച ധനമന്ത്രി തോമസ് ഐസക്കിന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."