HOME
DETAILS
MAL
യാംബുവിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
backup
January 16 2020 | 16:01 PM
മദീന: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇതര സംസ്ഥാന പ്രവാസികൾക്ക് വേണ്ടി പ്രവാസി കൂട്ടായ്മയായ ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദനാത്ത് പാർക്ക് ഹോട്ടൽ ഹാളിൽ നടന്ന പരിപാടി യിൽ നിരവധി പേർ പങ്കെടുത്തു. തൗസീഫ് മംഗലാപുരം ചടങ്ങി ൽ അധ്യക്ഷത വഹിച്ചു. നസറുല്ല ചൗധരി ആസാം മുഖ്യപ്രഭാഷണം നടത്തി. വിവിധ പ്രവാസി സംഘടനകളെ പ്രതിനിധാനം പ്രതിനിധീകരിച്ച് ഹാഫിസ് റഹ്മാൻ മദനി, മുസ്തഫ കുന്നത്ത്, ഹഫീസ് മംഗലാപുരം, അബൂബക്കർ കോഴിക്കോട്, ജാവേദ് ഗുൽബർഗ എന്നിവർ സംസാരിച്ചു. ഖാലിദ് ബാംഗ്ലൂർ സ്വാഗതവും ഇർഫാൻ ഹൈദരാബാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."