HOME
DETAILS
MAL
വന്‍കിട അഴിമതികള്‍ അന്വേഷിക്കില്ലെന്ന് വിജിലന്‍സ് നോട്ടിസ്
backup
February 22 2017 | 09:02 AM
തിരുവനന്തപുരം: വന്‍കിട അഴിമതികള്‍ക്കെതിരായ പരാതികള്‍ സ്വീകരിക്കില്ലെന്ന് വിജിലന്‍സിന്റെ നോട്ടിസ്. ഹൈക്കോടതിയില്‍നിന്നു തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്ത് നോട്ടിസ് പതിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. രാവിലെ പതിച്ച നോട്ടിസ് വിവാദമായതോടെ നീക്കം ചെയ്തു.
നേരത്തെ, സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതികളെന്നും സര്‍ക്കാര്‍ മാറുമ്പോള്‍ വിജിലന്‍സിന്റെ നിലപാടുകള്‍ മാറുന്നതെങ്ങനെയെന്നും കോടതി ചോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."