HOME
DETAILS
MAL
മലേഷ്യന്‍ രാജാവ് മുഹമ്മദ് അഞ്ചാമന് സ്ഥാനമൊഴിഞ്ഞു
backup
January 06 2019 | 16:01 PM
കോലാലംപൂര്‍: രണ്ടുവര്‍ഷത്തെ ഭരണത്തിനുശേഷം മലേഷ്യന്‍ രാജാവ് മുഹമ്മദ് അഞ്ചാമന് സ്ഥാനമൊഴിഞ്ഞു. ഭരണ കാലാവധി കഴിയാന്‍ ഇനിയും സമയമിരിക്കെ കാരണം വ്യക്തമാക്കാതെയാണ് 49 കാരനായ മുഹമ്മദിന്റെ രാജി. ഇതാദ്യമായാണ് മലേഷ്യയില്‍ കാലാവധി പൂര്‍ത്തിയാക്കാതെ ഒരു രാജാവ് സ്ഥാനമൊഴിയുന്നത്.
അദ്ദേഹത്തിന്റെ രാജി ഞായറാഴ്ച മുതല്‍ തന്നെ നിലവില്‍വന്നിട്ടുണ്ട്. 2016ല്‍ അധികാരത്തിലേറിയ മുഹമ്മദ് അഞ്ചാമന്, കഴിഞ്ഞ നവംബര്‍ മുതല്‍ ചികിത്സാവശ്യാര്‍ഥം അവധിയെടുത്തിരുന്നു. തന്റെ ഭരണകാലത്ത് പിന്തുണ നല്കിയ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും നന്ദിയറിയിച്ചാണ് രാജാവിന്റെ രാജിക്കത്ത്. മലേഷ്യയില്‍ രാജകുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് രാജാവിനെ തെരഞ്ഞെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."