പദ്ധതികള്‍ തൊടാതെ റാന്നി, ചെങ്കള പഞ്ചായത്തുകള്‍
കൊണ്ടോട്ടി: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ആഴ്ചകളിരിക്കെ പദ്ധതി നിര്‍വഹണം പത്ത് ശതമാനം പോലും തികക്കാതെ സംസ്ഥാനത്ത് രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും 23 ഗ്രാമപഞ്ചായത്തും. സംസ്ഥാനത്തെ ആകെയുള്ള 1200 തദ്ദേശ സ്ഥാപനങ്ങളില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി അങ്ങാടി, കാസര്‍കോട് ചെങ്കള ഗ്രാമപഞ്ചായത്തുകള്‍ ഒരു ശതമാനം പദ്ധതിയും നടപ്പിലാക്കിയിട്ടില്ല.
പത്തനംതിട്ട ജില്ലയിലെ കോയിപ്പുറം,തൃശൂര്‍ അന്തിക്കാട് എന്നിവയാണ് പത്ത് ശതമാനം കടക്കാത്ത സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകള്‍. സംസ്ഥാനത്ത് ആകെയുളള 152 ബ്ലോക്കുകളല് കോയിപ്പുറം ബ്ലോക്ക് ഇതുവരെ 4.51 ശതമാനവും അന്തിക്കാട് 7.26 ശതമാനം പദ്ധതികളുമാണ് ഇതുവരെ നിര്‍വഹിച്ചത്. സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളില്‍ പത്ത് ശതമാനം കടക്കാത്തവയില് ആറെണ്ണവും കോഴിക്കോട് ജില്ലയിലാണ്. നരിപ്പറ്റ(9.25 ശതമാനം),പെരുവയല്‍(7.6 ശതമാനം),തൂണേരി(6.24),ആയഞ്ചേരി(6.11),ചക്കിട്ടപ്പാറ(4.03),ചങ്ങരോത്ത്(2.74)ശതമാനവുമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്.
പത്തനംതിട്ടയിലെ ആനിക്കാട്(9.73),കൂറ്റൂര്(2.43),പാലക്കാട് ജില്ലയിലെ പുതുശ്ശേരി(7.57),പുല്‍പ്പള്ളി(8.13),വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ(7.45),എറണാംകുളം ജില്ലയിലെ കാലടി(7.35),കടമക്കുടി(4.97),എടവനക്കാട്(7.03),വാളകം(7.94)ശതമാനവും മാത്രമാണ് പൂര്‍ത്തീകരിച്ചത്. കോട്ടയം ടീക്കോയ്(2.16),തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി(6.62),കല്ലറ(7.03),തൃശൂര്‍ അന്തിക്കാട്(9.64),ഇടുക്കിയിലെ ഉപ്പുത്തറ(8.19)കാസര്‍കോട് ഈസ്റ്റ് ഏലേരി(7.77)ശതമാനവുമാണ് പൂര്‍ത്തിയാക്കിയത്.
നഗരസഭകളില്‍ എറണാകുളം ജില്ലയിലെ കളമശ്ശേരിയാണ് 12.27 ശതമാനവുമായി പിറകിലുള്ളത്. പാലക്കാട് ജില്ലയിലെ കരിമ്പ ഗ്രാമപഞ്ചായത്താണ് 94.03 ശതമാനം പദ്ധതികളും പൂര്‍ത്തീകരിച്ച് മുന്‍നിരയിലുള്ളത്. സംസ്ഥാനത്ത് 103 തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണം 50 ശതമാനത്തില്‍ മുകളിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."