HOME
DETAILS
MAL
തുര്‍ക്കിയില്‍ വനിതാ സൈനികോദ്യോഗസ്ഥര്‍ക്ക് സ്കാര്‍ഫ് ധരിക്കാന്‍ അനുമതി
backup
February 22 2017 | 16:02 PM
അങ്കാറ: തുര്‍ക്കിയിലെ വനിതാ സൈനിക ഉദ്യോഗസ്ഥര്‍ക്ക് സ്കാര്‍ഫ് ധരിക്കാന്‍ അനുമതി. ജോലിക്കിടയില്‍ യൂനിഫോമിന്റെ ഭാഗമായി തന്നെ ഇതു ധരിക്കാം.
സാധാരണ തൊപ്പി പോലെ സ്ത്രീ സൈനികര്‍ക്ക് ഹെഡ്സ്കാര്‍ഫ് ധരിക്കാമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. യൂനിഫോണിന്റെ അതേ നിറത്തിലുള്ള സ്കാര്‍ഫ് ധരിക്കാനാണ് അനുമതി.
രാജ്യത്തെ സ്ത്രീ സൈനികര്‍ക്ക് സ്കാര്‍ഫ് ധരിക്കുന്നതിന് അനുമതി നിഷേധിച്ചു കൊണ്ടുള്ള നിയമം നീക്കണമെന്ന് ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടി (എ.കെ.പി) നിരന്തരമായി സമ്മര്‍ദം ചെലുത്തുകയായിരുന്നു.
കഴിഞ്ഞ ആഗസ്തില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കും സ്കാര്‍ഫ് ധരിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. യൂനിവേഴ്സിറ്റികളില്‍ സ്കാര്‍ഫ് ധരിക്കുന്നതിനുള്ള നിരോധനവും 2010 ല്‍ എടുത്തു കളഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."