യാമ്പുവിലേക്കും തബുക്കിലേക്കും ഖത്തര്‍ എയര്‍വെയ്സ്
ദോഹ: സഊദി അറേബ്യയിലെ യാമ്പുവിലേക്കും താബൂക്കിലേക്കും ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ ഖത്തര്‍ എയര്‍വേയ്സിന്റെ സഉദിയിലെ സര്‍വീസ് കേന്ദ്രങ്ങളുടെ എണ്ണം പത്തായി ഉയരും. നിലവില്‍ എട്ടു സ്ഥലങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. മേയ് ഒന്‍പതു മുതല്‍ യാന്‍ബുവിലേക്കും ജൂണ്‍ 19 മുതല്‍ താബൂക്കിലേക്കും സര്‍വീസ് തുടങ്ങും. ലോകവ്യാപകമായുള്ള 150 നഗരങ്ങളില്‍നിന്നുള്ള യാത്രക്കാരെ സഊദി നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍ ഇതിലൂടെ കഴിയും.
ഖത്തര്‍ എയര്‍വേയ്സ് നേരത്തെ ദമ്മാമിലേക്കും റിയാദിലേക്കും സര്‍വീസുകള്‍ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി സഊദി അറേബ്യയിലെ സാന്നിധ്യവും സേവനങ്ങളും വര്‍ധിപ്പിക്കുന്നുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. യാമ്പുവിലേക്കും താബൂക്കിലേക്കും എ-320 എയര്‍ക്രാഫ്റ്റുകളായിരിക്കും സര്‍വീസ് നടത്തുക. ആഴ്ചയില്‍ മൂന്നു വീതം സര്‍വീസുകളായിരിക്കും ഉണ്ടാകുക. ഫസ്റ്റ് ക്ലാസില്‍ 12 സീറ്റുകളും എക്കോണമി ക്ലാസില്‍ 132 സീറ്റുകളുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."