സമസ്തക്കു കീഴില്‍ ഖത്വീബുമാരുടെ കൂട്ടായ്മ
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിര്‍ദേശപ്രകാരം സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനു കീഴില്‍ കേരളത്തിലെ മുഴുവന്‍ ഖത്വീബുമാരുടെയും സംഘടനാ രൂപീകരണം ജില്ലകള്‍ തോറും നടന്നുവരുന്നതായി സെക്രട്ടറി ഉമര്‍ഫൈസി അറിയിച്ചു. മഹല്ല് ശാക്തീകരണത്തിന് ഏകീകൃത രൂപം നല്‍കുകയും മഹല്ല് സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്വീബുമാരെ പ്രാപ്തരാക്കുകയുമാണ് സംഘടനാ രൂപീകരണം കൊണ്ട് ലക്ഷ്യമിടുന്നത്.
കാസര്‍കോട് ജില്ലാ സംഗമം എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (പ്രസി). അബ്ദുല്‍ മജീദ് ബാഖവി, സലീം നദ്‌വി വെളിയമ്പ്ര (വൈസ് പ്രസി). ചുഴലി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ (ജന. സെക്ര). ഷാജിഹു ശമീര്‍ അസ്ഹരി, കെ.ജെ മുഹമ്മദ് ഫൈസി (സെക്ര). ഇ.പി ഹംസ സഅദി (ട്രഷറര്‍).
എറണാകുളം ജില്ലാ ഖുത്വബാ സംഗമം മുശാവറ അംഗം ഹസന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ മുക്കം ഉമര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എം.എം ശംസുദ്ദീന്‍ ഫൈസി (പ്രസി), അബ്ദുല്ല ബാഖവി, മുഹമ്മദ് ദാരിമി പിണര്‍മുണ്ട, ജഅ്ഫര്‍ ശരീഫ് വാഫി (വൈസ് പ്രസി.), എ.എ അനസ് ബാഖവി (ജന സെക്ര), സജീര്‍ ഫൈസി, ബഷീര്‍ ഫൈസി, ശബീബ് ഫൈസി (സെക്ര), അഷ്‌റഫ് ഹുദവി (ട്രഷറര്‍).
കൊല്ലം ജില്ലാ ഖുത്വബാ സംഗമം ടി.കെ ഇബ്‌റാഹീം കുട്ടി മൗലവിയുടെ അധ്യക്ഷതയില്‍ എ.കെ ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. നജ്മുദ്ദീന്‍ മന്നാനി (പ്രസി), ഹാമിദ് ബാഖവി, ശാജഹാന്‍ മന്നാനി, സലീം റഷാദി (വൈസ് പ്രസി.), ശാജഹാന്‍ കാശിഫി (ജന സെക്ര), റഹീം മുസ്്‌ലിയാര്‍, യൂനുസ് മുസ്‌ലിയാര്‍, ശരീഫ് കാശ്മി (സെക്ര), ത്വല്‍ഹത്ത് അമാനി (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി ജില്ലാ കമ്മിറ്റി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."