പൗരത്വ നിയമ ഭേദഗതി ബുധനാഴ്ച മഹല്ലുകളില്‍ പ്രഭാത പ്രാര്‍ഥനാ സദസ് സംഘടിപ്പിക്കണം: എസ്.വൈ.എസ്
പട്ടിക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി പരിഗണനക്കെടുക്കുന്ന ബുധനാഴ്ച പ്രഭാത നിസ്കാരാനന്തരം പള്ളികളില്‍ പ്രാര്‍ഥനാ സദസൊരുക്കാന് സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ഇന്നലെ പട്ടിക്കാട് ജാമിഅയില്‍ ചേര്‍ന്ന അടിയന്തര സെക്രട്ടേറിയറ്റിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം. നിസ്കാരാനന്തരം ഖത്മുല് ഖുര്ആനോടെയാണ് പ്രാര്‍ഥന നടത്തേണ്ടത്. മെമ്പര്‍ഷിപ്പ് കാംപയിന് പ്രവര്‍ത്തനങ്ങളും യോഗം അവലോകനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു.
കെ.എ റഹ്മാന് ഫൈസി, മൊയ്തീന് ഫൈസി പുത്തനഴി, എ.എം പരീത് എറണാകുളം, അലവി ഫൈസി കുളപ്പറമ്പ്, അബ്ദുറഹ്മാന് മുസ്ലിയാര് കുടക്, സലീം എടക്കര, നിസാര്‍ പറമ്പന്‍, കെ.ഇ മുഹമ്മദ് മുസ്ലിയാര്, ഹസന് ആലങ്കോട്, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, മലയമ്മ അബൂബക്കര്‍ ബാഖവി, മുസ്തഫ മുണ്ടുപാറ ചര്‍ച്ചയില്‍ പങ്കെടുത്തു. മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്വാഗതവും ഹംസ റഹ്മാനി കൊണ്ടിപറമ്പ് നന്ദിയും പറഞ്ഞു.
ഇന്ന് പള്ളികളില്‍ ഉദ്ബോധനം നടത്തുക
ബുധനാഴ്ച പ്രഭാത നിസ്കാരാനന്തരം പള്ളികളില്‍ ഖത്മുല് ഖുര്ആനോടെ ഒരുക്കുന്ന പ്രാര്‍ഥനാ സദസുകളില്‍ പരമാവധി വിശ്വാസികളെ പങ്കെടുപ്പിക്കാനും സഹോദരിമാരോട് വീടുകളില്‍വച്ച് പ്രാര്‍ഥിക്കാനും ഇന്ന് പള്ളികളില്‍ ഉദ്ബോധനം നടത്താന്‍ എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഖത്വീബുമാരോട് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."