HOME
DETAILS

കേരളത്തിന്റെ തീരദേശത്ത് 26,000 നിയമലംഘന നിര്‍മാണങ്ങള്‍

  
backup
January 17 2020 | 02:01 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d


തിരുവനന്തപുരം: കേരളത്തിന്റെ തീരദേശത്ത് 26,000 നിയമലംഘന നിര്‍മാണങ്ങള്‍. തീരദേശത്തെ അനധികൃത നിര്‍മാണങ്ങള്‍ സംബന്ധിച്ച കണക്കെടുപ്പ് പൂര്‍ത്തിയാക്കി കോസ്റ്റല്‍ ഡിസ്ട്രിക്റ്റ് കമ്മിറ്റികള്‍ കഴിഞ്ഞ ഒക്ടോബറില്‍ സമര്‍പ്പിച്ച മൂന്നാം റിപ്പോര്‍ട്ട് പ്രകാരം ആകെയുള്ള നിയമവിരുദ്ധ നിര്‍മാണങ്ങളുടെ എണ്ണം 26,259 എന്നാണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ കോസ്റ്റല്‍ ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകളില്‍ പല ജില്ലകളിലും വമ്പന്‍മാര്‍ നടത്തിയിട്ടുള്ള പല വന്‍കിട കൈയേറ്റങ്ങളും മനപ്പൂര്‍വമായി ഒഴിവാക്കിയിട്ടുണ്ടെന്ന ആരോപണമുണ്ട്. എന്നാല്‍ തീരദേശത്തെ അനധികൃത നിര്‍മാണങ്ങള്‍ സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയിട്ടില്ല.
പത്ത് ജില്ലകളില്‍ തീരദേശ നിയമലംഘനങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കൊല്ലമാണ്. ഇവിടെ ആകെ 4,868 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ആലപ്പുഴയില്‍ 4,536, മൂന്നാമതുള്ള എറണാകുളത്ത് 4,239 അനധികൃത നിര്‍മാണങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ തീരപരിപാലന നിയമം ലംഘിച്ച 122 നിര്‍മാണങ്ങള്‍ ഉണ്ടെന്നും അതില്‍ 75 എണ്ണം വാണിജ്യ ആവശ്യങ്ങള്‍ക്കായി നിര്‍മിച്ചവയാണെന്നും പറയുന്നു.
ജില്ലാ കലക്ടര്‍ ചെയര്‍മാനായ കോസ്റ്റല്‍ ഡിസ്ട്രിക്ട് കമ്മിറ്റികള്‍ കഴിഞ്ഞ 12ന് അന്തിമ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതായിരുന്നു. പക്ഷേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. മാത്രമല്ല ഈ കമ്മിറ്റികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കേണ്ടതുണ്ടോ എന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. കേരളത്തില്‍ തീരദേശത്തെ അനധികൃത നിര്‍മാണങ്ങള്‍ സര്‍വേനടത്തി കണ്ടെത്തണമെന്നു നേരത്തെ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അനധികൃത നിര്‍മാണങ്ങളുടെ എണ്ണം ശേഖരിക്കാന്‍ കോസ്റ്റല്‍ ഡിസ്ട്രിക്റ്റ് കമ്മിറ്റികള്‍ രൂപീകരിച്ച് കേരളം മുന്നോട്ടുപോയത്. ഈ കമ്മിറ്റികള്‍ മൂന്ന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ട് ഈ കമ്മിറ്റികള്‍ നല്‍കുന്ന മുറയ്ക്ക് മാത്രമേ കേരളത്തിന് സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകൂ.
അതേസമയം മുനിസിപ്പല്‍, പഞ്ചായത്ത് ചട്ടങ്ങള്‍ ലംഘിച്ചു നിര്‍മിച്ച കെട്ടിടങ്ങള്‍ പോലും പല ജില്ലകളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ടവരുടെ വീടും ചെറുകടകളും പോലും പട്ടികയില്‍ ഉള്‍പ്പെട്ടു. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നാണ് ഇപ്പോഴത്തെ ആലോചന. ഈ ആലോചന നടക്കുമ്പോള്‍തന്നെ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ നടന്നിട്ടുള്ള വിവാദമായ പല വന്‍കിട നിര്‍മാണങ്ങള്‍ റിപ്പോര്‍ട്ടില്‍ പെടാതെപോയി എന്നതും പുതിയ വിവാദത്തിന് വഴിതുറന്നേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago