HOME
DETAILS
MAL
എന്ജിന് തകരാര്‍: ഇന്റര്‍സിറ്റി എക്സ്പ്രസ് ചിറമംഗലത്ത് പിടിച്ചിട്ടു
backup
June 10 2016 | 20:06 PM
പരപ്പനങ്ങാടി: എന്ജിന് തകരാറിനെ തുടര്‍ന്നു തൃശൂര്‍-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ചിറമംഗലം ഗെയിറ്റിനടുത്ത് ഒന്നര മണിക്കൂറിലേറെ നേരം പിടിച്ചിട്ടു. ഇന്നലെ രാവിലെ പത്തിനാണ് എന്ജിനുള്ളില് നിന്നും തീയും പുകയും ഉയര്‍ന്നതിനാല്‍ ട്രെയിന്‍ നിര്‍ത്തിയത്. തുടര്‍ന്നു പതിനൊന്നരയോടെ മറ്റൊരു എഞ്ചിന് കൊണ്ടുവന്നു ഘടിപ്പിച്ചാണു യാത്ര തുടര്‍ന്നത്. ട്രെയിന്‍ അകപ്പെട്ട സ്ഥലത്തുനിന്ന് റോഡിലെത്തിച്ചേരാന് യാത്രക്കാര്‍ക്കു സൗകര്യം ലഭിച്ചതിനാല്‍ തിരക്കുള്ള യാത്രക്കാര്‍ ചിറമംഗലം ടൗണില്‍ നിന്ന് ബസ് കയറുകയും മറ്റുള്ളവര്‍ ട്രെയിനിലും ട്രാക്കിലുമായാണു സമയം ചെലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."