ബാലികയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
പൊന്നാനി: പൊന്നാനി മുക്കാടി തെക്കേപുറത്ത് 10 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി രായിന്‍ വീട്ടില്‍ ശംസുദ്ധിന്‍ (42) അറസ്റ്റിലായി. പത്തു ദിവസം മുന്‍പാണു കേസിനാസ്പദമായ സംഭവമുണ്ടായത്. മുക്കിടയില്‍ പെട്ടിക്കട നടത്തുന്ന ഇയാളുടെ കടയില്‍ മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിയെ സ്‌നേഹം നടിച്ചു കടയില്‍ കയറ്റി പീഡിപ്പിച്ചെന്നാണു കേസ്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.
കുട്ടി രക്ഷിതാക്കളോടു വിവരം പറഞ്ഞതോടെയാണു സംഭവം പുറംലോകമറിയുന്നത്. ഒളിവില്‍ പോയ പ്രതിക്കായി കഴിഞ്ഞ 10 ദിവസവും പൊലിസ് ശക്തമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പ്രതിയുടെ ഭാര്യയുടെ ഫോണും ഇയാളുടെ ഫോണും സൈബര്‍സെല്‍ നിരീക്ഷണത്തില്‍ ആയിരുന്നെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ ഇയാള്‍ പൊന്നാനി സി ഐ ക്കു മുന്നില്‍ കീഴടങ്ങിയത്.
സ്ഥലത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇയാള്‍ക്ക് ഒളിവില്‍ പോകാന്‍ ഒത്താശ ചെയ്തുകൊടുത്തതായി ആരോപണമുണ്ട്. പീഡനം നടന്നതായി തെളിഞ്ഞ സാഹചര്യത്തില്‍ ഇയാളെ കേസന്വേഷിക്കുന്ന പൊന്നാനി എസ് ഐ സിനോദിന്റെ മുന്നില്‍ ഹാജരാകാതെ സി ഐയുടെ മുന്നില്‍ എത്തിക്കുകയായിരുന്നു. പൊന്നാനി കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."