HOME
DETAILS

ഗാസിയാബാദ് വ്യാജ ഏറ്റുമുട്ടല്‍: നാല് പൊലിസുകാര്‍ക്ക് ജീവപര്യന്തം

  
backup
February 22 2017 | 19:02 PM

%e0%b4%97%e0%b4%be%e0%b4%b8%e0%b4%bf%e0%b4%af%e0%b4%be%e0%b4%ac%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%81

ലഖ്‌നോ:  ഗാസിയാബാദ് വ്യാജ    ഏറ്റുമുട്ടല്‍ കേസില്‍ നാല് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക്  ജീവപര്യന്തം തടവ്.  ഭോജ്പൂര്‍ പൊലിസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ലാല്‍സിങ്, സബ് ഇന്‍സ്‌പെക്ടര്‍ യോഗീന്ദര്‍ സിങ്, കോണ്‍സ്റ്റബിള്‍മാരായ സൂര്യാ ബാന്‍, സുഭാഷ് ചന്ദ് എന്നിവരെയാണ് സി.ബി.ഐയുടെ പ്രത്യേക കോടതി  ജഡ്ജി രാജേഷ് ചൗധരി ശിക്ഷിച്ചത്.
കേസില്‍ അഞ്ചാം പ്രതിയായ രണ്‍ബീര്‍ സിങ് വിചാരണാ കാലയളവില്‍ മരിച്ചിരുന്നു. 1996 നവംബറില്‍ ഭോജ്പൂരിലാണ് കേസിനാസ്പദമായ സംഭവം. മോദി നഗറിലെ വിജയനഗര്‍ സ്വദേശികളായ  കൂലിവേലക്കാരായ നാലുപേരെ  കുറ്റവാളികളെന്ന് ആരോപിച്ച് പൊലിസ് വെടിവച്ചു കൊല്ലുകയായിരുന്നു. നവംബര്‍ എട്ടിന് പ്രദേശത്ത് ഉത്സവം നടക്കുന്ന ദിവസം ഉച്ചയ്ക്കാണ് ജലാലുദ്ദീന്‍, ജസ്ബീര്‍, അശോക്, പ്രവേഷ് എന്നിവരെ പൊലിസ് കൊലപ്പെടുത്തിയത്.
കുറ്റവാളികളുമായി ജീപ്പില്‍ പോകവെ നാലുപേര്‍ തങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും രണ്ടുപേരെ ഉടന്‍തന്നെ വെടിവയ്ക്കുകയും രക്ഷപ്പെട്ട മറ്റു രണ്ടുപേരെ കരിമ്പിന്‍തോട്ടത്തില്‍വച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പൊലിസ് വാദം.
ഫൊറന്‍സിക് അന്വേഷണത്തിലാണ് പൊലിസ് ഭാഷ്യം  തെറ്റാണെന്നും സംഭവം വ്യാജ ഏറ്റുമുട്ടലാണെന്നും തെളിഞ്ഞത്. രണ്ടു പതിറ്റാണ്ട് നീണ്ടുനിന്ന കേസില്‍ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, തെറ്റായ തെളിവ് നല്‍കല്‍ തുടങ്ങിയ കുറ്റത്തിനു കഴിഞ്ഞ തിങ്കളാഴ്ച ഇവരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ജോലി അന്വേഷിച്ച് ഭോജ്പൂരിലെത്തിയ സംഘം പൊലിസ് സ്റ്റേഷനു സമീപത്തെ ചായക്കടയിലിരിക്കുമ്പോഴാണ് പൊലിസ് പിടിച്ചുകൊണ്ടു പോയി വെടിവച്ചു കൊന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  31 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago