സാമ്രാജ്യങ്ങള്‍
#
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള രാജ്യമാണ് ഇന്ത്യ. പല പല സാമ്രാജ്യങ്ങള്‍ കടന്നുപോയ രാഷ്ട്രം. വെട്ടിപ്പിടിത്തത്തിന്റെയും പടുത്തുയര്‍ത്തലിന്റെയും നടുവിലായാണ് ഇന്ത്യ കടന്നുപോയത്.
അധിനിവേശക്കാരായി യൂറോപ്യന്‍മാര്‍ കടന്നുവരികയും ഇന്ത്യയെ അവരുടെ കാല്‍ക്കീഴില്‍ കൊണ്ടുവരികയും ചെയ്തത് നാടുവാഴികള്‍ക്കിടയിലെ ശത്രുതയും സാമ്രാജ്യങ്ങളുടെ പിടിപ്പുകേടും കൊണ്ടാണ്. പില്‍ക്കാലം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കീഴിലായി നാം.
നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഒട്ടേറെ ജീവിതങ്ങളെടുത്തു. പല മഹാന്മാരെയും ലോകത്തിന് സംഭാവന ചെയ്യാന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു കഴിഞ്ഞു. ചരിത്രത്തില്‍ വിസ്മരിക്കപ്പെടാന്‍ പാടില്ലാത്ത ചില സാമ്രാജ്യങ്ങളെ പരിചയപ്പെടാം.
മൗര്യ സാമ്രാജ്യം
മൗര്യ സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരിയായിരുന്നു ചന്ദ്രഗുപ്തന്‍. മൗര്യ സാമ്രാജ്യത്തിന്റെ അധിപനായിട്ടാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ കൊട്ടാരത്തിലെ മുഖ്യ ഉപദേഷ്ടാവായിരുന്നു ചാണക്യന്‍. കൗടില്യന്‍ എന്നും അദ്ദേഹം അറിയപ്പെടുന്നു. ചാണക്യന്റെ അര്‍ഥശാസ്ത്രം എന്ന കൃതി ലോകപ്രശസ്തമാണ്. 'രാഷ്ട്രീയത്തിന്റെ ശാസ്ത്രമാണ് ഈ ഗ്രന്ഥം. എ.ഡി. രണ്ടാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനുമിടയിലാണ് ഇത് രചിക്കപ്പെട്ടത്. ചാണക്യന്റെ രാഷ്ട്രീയ, സാമൂഹിക ചിന്തകളെ കൊണ്ട് സമ്പന്നമാണ് ഈ ഗ്രന്ഥം.
ബി.സി. 297 ല്‍ മൗര്യ സാമ്രാജ്യം കയ്യാളിയത് ബിന്ദുസാര ചക്രവര്‍ത്തിയാണ്. ബിന്ദുസാരയുടെ ജീവിതത്തെക്കുറിച്ച് ചരിത്രത്തില്‍ അധികമൊന്നും എഴുതപ്പെട്ടിട്ടില്ല. പലരും ഇതിഹാസങ്ങളായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്. തെക്കേ ഇന്ത്യയുടെ പല ഭാഗങ്ങളും വെട്ടിപ്പിടിക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു ബിന്ദുസാര ചക്രവര്‍ത്തി. ആദ്യകാല തമിഴ് കവിതകളില്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള അപദാനങ്ങള്‍ ധാരാളമുണ്ട്. മൗര്യ സാമ്രാജ്യത്തിന്റെ കീര്‍ത്തി ലോകത്തെ തൊട്ടറിയുന്നത് മഹാനായ അശോക ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലാണ്.
കുശാന
സാമ്രാജ്യം
എ.ഡി. 50 മുതല്‍ 300 വരെ ഉത്തര ഇന്ത്യ അടക്കിവാണ സാമ്രാജ്യമാണ് കുശാന സാമ്രാജ്യം. അഫ്ഗാനിസ്ഥാന്‍ മുതല്‍ കാബൂള്‍ വരെ ഈ സാമ്രാജ്യം പടര്‍ന്നു പന്തലിച്ചു. അതിന്റെ ഒരു ഭാഗം വരാണാസി വരെ നീണ്ടുകിടന്നിരുന്നു. കുശാന സാമ്രാജ്യത്തിലെ ആദ്യ ഭരണാധികാരിയായിരുന്നു കുജല. അദ്ദേഹം എ.ഡി. 50ല്‍ പാര്‍ത്തിയാന്‍സാനെ പരാജയപ്പെടുത്തി കാബൂള്‍ പിടിച്ചെടുത്തു.
കുശാന രാജ്യവംശത്തില്‍ ഏറ്റവും അറിയപ്പെട്ടത് കനിഷ്‌ക മഹാരാജാവായിരുന്നു. രണ്ട് തലസ്ഥാനങ്ങളോടു കൂടിയുള്ള വലിയ സാമ്രാജ്യം കനിഷ്‌കന്‍ വെട്ടിപ്പിടിച്ച് പടുത്തുയര്‍ത്തിയിരുന്നു.
മധുരയും പെശവാറുമായിരുന്നു ഈ തലസ്ഥാന നഗരികള്‍. പെശവാര്‍ ഇന്ന് പാകിസ്ഥാനിലാണ്. തന്റെ സാമ്രാജ്യ പരിധി ചൈന വരെ അദ്ദേഹം വ്യാപിപ്പിച്ചു. ഇന്ത്യയില്‍ ബുദ്ധമത ആശയത്തിന് വേരോട്ടം നല്‍കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ഏഷ്യയുടെ മധ്യഭാഗത്തും ചൈനയിലും അദ്ദേഹം ബുദ്ധ മതം പ്രചരിപ്പിച്ചു. പക്ഷേ 150 വര്‍ഷം മാത്രമേ ഈ സാമ്രാജ്യം നിലനിന്നുള്ളൂ. പതിയെ കുശാന രാജവംശം ക്ഷയിക്കാന്‍ തുടങ്ങി. ആ ശോഷണത്തിന് ഗുപ്തന്മാരും മറ്റു സാമ്രാജ്യത്വങ്ങളും ആക്കം കൂട്ടി. എങ്കിലും ശില്‍പകലയും ചിത്രകലയും ഈ സാമ്രാജ്യത്തില്‍ വളര്‍ന്നു. സാഹിത്യത്തിന്റെ കഥയും മറിച്ചല്ല. ബുദ്ധചരിത്രമെഴുതിയ അഷ്‌വ ശോഷ ഇതില്‍ പ്രമുഖനായിരുന്നു.
ജാതക കഥകളുടെ പിറവിയും കുശാന കാലത്താണ്. വാനശാസ്ത്രം, ആരോഗ്യ ശാസ്ത്രം എന്നിവയും ഈ കാലത്താണ് വികാസം കൊണ്ടത്.
ഗുപ്ത സാമ്രാജ്യം
എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ് ഗുപ്ത സാമ്രാജ്യം നിലവില്‍ വന്നത്. ഉത്തര ഇന്ത്യയിലെ ഏറ്റവും പ്രബലമായ ഒരു സാമ്രാജ്യമായിട്ടാണ് ഗുപ്ത സാമ്രാജ്യത്തെ ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. എ.ഡി. 543 വരെ ഈ സാമ്രാജ്യം നിലനിന്നു. ഇന്ത്യയുടെ സുവര്‍ണ കാലഘട്ടമെന്ന് ഈ സാമ്രാജ്യകാലത്തെ വിശേഷിപ്പിക്കാറുണ്ട്
ശ്രീ. ഗുപ്തയാണ് ഗുപ്ത ഭരണ കാലഘട്ടത്തിലെ ആദ്യ രാജാവ്. ചന്ദ്രഗുപ്ത, ചന്ദ്ര ഗുപ്ത കക, സമുദ്ര ഗുപ്തന്‍ എന്നിവരാണ് ആ രാജവംശ പരമ്പരയിലെ പ്രമുഖരായ ഭരണാധികാരികള്‍. ഗുപ്ത സാമ്രാജ്യത്വത്തിലെ വിക്രമാദിത്യ രാജാവിനെ മറന്നുകൊണ്ടുള്ള ഒരു ചരിത്രം ഇന്ത്യയ്ക്കില്ല. എ.ഡി. 543 ആവുമ്പോഴേക്കും ഗുപ്ത ഭരണത്തിന്റെ പ്രതാപകാലം അസ്തമിച്ചു തുടങ്ങി.
ചന്ദ്രഗുപ്ത കക നു ശേഷം അധികാരം കയ്യാളിയ രാജാക്കന്മാരും ദുര്‍ബലരായിരുന്നു എന്നതാണ് മുഖ്യ കാരണം.
സംസ്‌കൃത സാഹിത്യത്തിന്റെ പുഷ്‌ക്കല കാലമായിരുന്നു ഗുപ്ത ഭരണകാലം. രാമായണം, മഹാഭാരതം, പഞ്ചതന്ത്രം എന്നിവ ഈ ഭരണകാലത്തിന്റെ ബാക്കിപത്രങ്ങളാണ്.
പുരാതന കൃതികളും ഗുപ്തകാലത്ത് വളര്‍ച്ച പ്രാപിച്ചു. കാളിദാസ മഹാകവിയുടെ 'മേഘദൂത്', 'അഭിജ്ഞാന ശാകുന്തളം', 'രഘുവംശം' എന്നിവ ചില മഹാകാവ്യങ്ങളാണ്. ഭര്‍തൃഹരിയും ഈ കാലഘട്ടത്തില്‍ തന്നെയാണ് ഉദയം ചെയ്തത്.
അവരുടെ സംഭാവനകള്‍ സാഹിത്യലോകത്ത് ഇന്നും വിളങ്ങിനില്‍ക്കുന്നു. അമര സിംഹത്തിന്റെ അമരകോശവും മറ്റൊരു വലിയ ഉദാഹരണമാണ്. ഗുപ്തകാലത്ത് തന്നെയാണ് ആര്യഭടന്റെ കണ്ടുപിടുത്തങ്ങളും പാടലീ പുത്രയും ഇന്ത്യക്ക് ലഭിക്കുന്നത്.
മുഗള്‍
സാമ്രാജ്യം
ഇന്ത്യന്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ഏടുകളാണ് മുഗളന്മാരുടേത്. ബാബറായിരുന്നു മുഗള്‍ സാമ്രാജ്യത്വത്തിന്റെ സ്ഥാനപതി. കാബൂളില്‍നിന്ന് സമ്പത്ത് തേടി ഇന്ത്യയിലെത്തിയതാണ് മുഗളര്‍ എന്നു ചരിത്രം. 1525 ല്‍ ബാബര്‍ ഡല്‍ഹി കീഴ്‌പ്പെടുത്തിയതോടെയാണ് മുഗള്‍ സാമ്രാജ്യത്തിന്റെ അടിത്തറ പാകുന്നത്. മൂന്ന് വലിയ യുദ്ധങ്ങള്‍ നടത്തിയും അതോടൊപ്പം ഒട്ടനേകം ചെറുയുദ്ധങ്ങളിലൂടെയുമാണ് ബാബര്‍ തന്റെ ശക്തി പ്രകടമാക്കിയത്.
1526 ല്‍ ഇബ്‌റാഹീം ലോധിയെ പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെടുത്തിയതോടു കൂടി ആരംഭിച്ചതാണത്. ഗംഗാ നദിയുടെ തീരത്തുവച്ച് നടന്ന ആ യുദ്ധത്തില്‍ ബാബര്‍ നുസ്രത്ത് ഷായെ പരാജയപ്പെടുത്തുന്നതോടു കൂടി മുഗള്‍ ഭരണത്തിന് കൂടുതല്‍ ശക്തി കിട്ടി. 1530 ല്‍ ബാബര്‍ മരണപ്പെട്ടതിനുശേഷം അക്ബര്‍ അധികാരത്തില്‍ വരികയും അദ്ദേഹം മുഗള്‍ സാമ്രാജ്യത്തെ വിപുലപ്പെടുത്തുകയും ചെയ്തു.
അക്ബറിന്റെ ഭരണകാലത്താണ് മുഗള്‍സാമ്രാജ്യം മൂന്നിരട്ടിയായി വലിപ്പം കൂട്ടിയത്. ഇന്ത്യ കണ്ട പ്രബലനായ രാജാക്കന്മാരില്‍ ഒരാളായാണ് അക്ബറിനെ ലോകം വിശേഷിപ്പിക്കുന്നത്. മുഗള്‍ ഭരണകാലത്ത് ഇന്ത്യ സാമ്പത്തികമായും സാമൂഹികമായും കലാപരമായും ഏറെ മുന്നോട്ടുപോയി. മുഗളന്മാരുടെ സൈന്യം പ്രബലമായിരുന്നു. വാസ്തുശില്‍പ കലകള്‍ക്ക് ഇന്ത്യ ലോകത്തുതന്നെ ഒന്നാം നിരയിലെത്തുന്നത് മുഗള്‍ കാലത്താണ്. താജ്മഹല്‍ തന്നെ വലിയ ഉദാഹരണം. ബഹദൂര്‍ഷാ ഷഫര്‍ ആയിരുന്നു ഒടുവിലത്തെ മുഗള്‍ ഭരണാധികാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."