HOME
DETAILS
MAL
ബിന്‍ ലാദിന് ഗ്രൂപ്പിന് 310 കോടി റിയാല്‍ കുടിശിക നല്‍കും
backup
February 22 2017 | 19:02 PM
റിയാദ്: സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള പ്രോജക്റ്റുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് കടക്കെണിയിലായ രാജ്യത്തെ പ്രമുഖ കോണ്‍ട്രാക്ടിങ് കമ്പനിയായ സഊദി ബിന്‍ ലാദന് കമ്പനിക്കുള്ള കുടിശിക സഊദി ധനകാര്യ മന്ത്രാലയം കൈമാറി. ഒന്നര മാസത്തിനിടെ കുടിശികയുള്ള 310 കോടി റിയാലാണ് ധനകാര്യ മന്ത്രാലയം അനുവദിച്ചത്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കിയ കമ്പനിക്ക് ഇനിയും വന്‍തോതിലുള്ള കുടിശിക നല്കാനുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലാവുകയും സഊദി ബിന്‍ ലാദന് കമ്പനി തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിനെത്തിയത് ആഗോള തലത്തില്‍ തന്നെ വന്‍ വാര്‍ത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."