ജെ.എന്‍.യുവില്‍ വരുന്നു ആയുര്‍വേദ കോഴ്സ്
ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെ.എന്‍.യു) ആയുര്‍വേദത്തില്‍ പഞ്ചവത്സര എം.എസ്സി കോഴ്സ് ആരംഭിക്കുന്നു. പരമ്പരാഗത ആയുര്‍വേദ വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ളതാണ് കോഴ്സ്.
ഈ വര്‍ഷം ജൂലൈയില്‍ ആദ്യബാച്ച് തുടങ്ങാനാണ് സര്‍വകലാശാലയുടെ ആലോചന. സ്കൂള്‍ ഓഫ് ബയോടെക്നോളജി ആന്‍ഡ് സ്പെഷല്‍ സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ മെഡിസിന്, സ്കൂള്‍ ഓഫ് ലൈഫ് സയന്‍സ്, സ്കൂള്‍ ഓഫ് സാന്‍സ്ക്രിറ്റ് ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസ് എന്നിവ ചേര്‍ന്നാണ് കോഴ്സ് നടത്തുക. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സഹകരണം കോഴ്സിനുണ്ടാവും.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുക. മൂന്നുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബി.എസ്സി (ഓണേഴ്സ്) ബിരുദം ലഭിക്കും. ഈ ഘട്ടത്തില്‍ കോഴ്സ് അവസാനിപ്പിക്കാന്‍ അവസരമുണ്ട്. പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടുവര്‍ഷംകൂടി പൂര്‍ത്തിയാക്കിയാല്‍ എം.എസ്സി ബിരുദത്തിന് അര്‍ഹത നേടും.
ഇന്ത്യന്‍ പരമ്പരാഗത സംഗീതനൃത്തത്തെക്കുറിച്ചുള്ള പുതിയ വകുപ്പും അടുത്ത അധ്യയന വര്‍ഷം ജെ.എന്‍.യുവില്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ പിഎച്ച്.ഡി കോഴ്സാണ് തുടങ്ങുക. പിന്നീട് ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."