ചൈനയില്‍ മുസ്‌ലിംകള്‍ക്ക് സര്‍ക്കാരിന്റെ 'പെരുമാറ്റച്ചട്ടം'
ബെയ്ജിങ്: ചൈനയില്‍ ഇസ്‌ലാമിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് പുതിയ നടപടിയുമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. സര്‍ക്കാര്‍ അംഗീകരിക്കുന്ന ചട്ടക്കൂടിനുള്ളില്‍നിന്നുള്ള പ്രാര്‍ഥനകളും ആചാരാനുഷ്ഠാനങ്ങളും മാത്രം അനുവദിച്ചുള്ള നിയമമാണ് പാസാക്കിയിരിക്കുന്നത്. ഇതുപ്രകാരം, വിശ്വാസികളും ആരാധനാലയങ്ങളും കര്‍ശന നിരീക്ഷണത്തിലായിരിക്കും.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇസ്‌ലാമിനെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന തരത്തിലേക്കു കൊണ്ടുവരികയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് എട്ട് മുസ്‌ലിം സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമിനെ സോഷ്യലിസവുമായി ബന്ധിപ്പിച്ചുള്ള പുതിയ രീതിയാണ് നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം, പുതിയ നിയമത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ചൈനയില്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ വലിയ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയതോടെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇസ്‌ലാം അനുസരിച്ചു ജീവിക്കുന്നത് ചൈനയില്‍ ചിലയിടങ്ങളില്‍ നിരോധിച്ചതാണ്. ഇവിടങ്ങളില്‍ ഹിജാബ് ധരിക്കുക, താടി വളര്‍ത്തുക, നോമ്പനുഷ്ഠിക്കുക എന്നിവയെല്ലാം അറസ്റ്റിലേക്കു നയിക്കുന്ന കാരണങ്ങളാണ്. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടനുസരിച്ച് ചൈനയില്‍ പത്തു ലക്ഷത്തോളം ഉയിഗൂര്‍ മുസ്‌ലിംകള്‍ തടവറകളില്‍ പീഡിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."