'ഇസ്‌ലാം ഭീതിയിലൂടെ ഭീകരതക്കെതിരായ പോരാട്ടം വിജയിപ്പിക്കാനാവില്ല'
ദോഹ: ഇസ്്‌ലാമോഫോബിയ കൊണ്ട് ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പുരോഗതി സൃഷ്ടിക്കാനാവില്ലെന്നും രാജ്യങ്ങള്‍ക്കിടയിലും സംസ്‌കാരങ്ങള്‍ക്കിടയിലും പാലങ്ങള്‍ തീര്‍ക്കുകയാണ് വേണ്ടതെന്നും ദേശീയ മനുഷ്യാവകാശ കേന്ദ്രം(എന്‍.എച്ച്.ആര്‍.സി) പ്രസിഡന്റ് ഡോ. അലി ബിന്‍ സുമൈഖ് അല്‍മര്‍റി. അറബ് മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങളോട് മനുഷ്യാവകാശപരമായ സമീപനം എന്ന വിഷയത്തില്‍ ദോഹയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബ് ലോകത്ത് നടക്കുന്ന സായുധ സംഘര്‍ഷങ്ങള്‍ക്കെല്ലാം കാരണം സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ജനങ്ങളുടെ അവകാശങ്ങള്‍ നല്‍കുന്നതിലുള്ള പരാജയവും നിരവധി വിഭാഗങ്ങളുടെ പാര്‍ശ്വവല്‍ക്കരണവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആയുധം കൊണ്ട് മാത്രം ഭീകരതയെ ഇല്ലായ്മ ചെയ്യാനാവില്ല. മനുഷ്യാവകാശങ്ങള്‍ മാനിക്കുകയും സംവാദത്തിന്റെ വഴികള്‍ തുറക്കുകയും നീതി ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കുകയുമാണ് യഥാര്‍ഥ പോംവഴി.
ഭരണകൂടത്തിന്റെ യുദ്ധക്കുറ്റങ്ങള്‍ക്കെതിരായി നിലകൊള്ളുന്ന സിറിയന്‍ ജനതയ്ക്ക് പിന്തുണ നല്‍കാനുള്ള അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു.
യുദ്ധക്കുറ്റങ്ങള്‍ക്കെതിരായ യു.എന്‍ പ്രമേയം നടപ്പാക്കണമെന്നും സ്‌റാഈലിന്റെ അനധികൃത കുടിയേറ്റത്തിനെതിരേ അന്താരാഷ്ട്ര സമൂഹം ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അല്‍മര്‍റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."