അഭയാര്‍ഥികള്‍ക്ക് സ്വാഗതമേകി സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ ബാനര്‍
ന്യൂയോര്‍ക്ക് : അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടു. ചൊവ്വഴ്ചയാണ് ചുവപ്പും വെളുപ്പും നിറത്തിലുള്ള കൈയെഴുത്തില്‍ 'അഭയാര്‍ഥികള്‍ക്ക് സ്വാഗതം ' എന്ന ബാനര്‍ പ്രത്യക്ഷപ്പെട്ടത്.
അജ്ഞാതരായ ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി പാര്‍ക്കിന്റെ പൊതു നിരീക്ഷണ ഭാഗത്ത് ബാനര്‍ പ്രദര്‍ശിപ്പിച്ചതെന്ന് നാഷനല്‍ പാര്‍ക്ക് ഉദ്യോഗസ്ഥ വിഭാഗം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഒരു മണിക്കൂറിനകം ബാനര്‍ നാഷനല്‍ പാര്‍ക്ക് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ ബാനറിന് വ്യാപകമായ പ്രചാരമാണ് ലഭിക്കുന്നത്.
സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്താല്‍ യു.എസ് പാര്‍ക്ക് പൊലിസ് അന്വേഷണം ആരംഭിച്ചു. ഈയിടെ ആരംഭിച്ച എ.എല്‍.ടി ലേഡി ലിബര്‍ട്ടി എന്ന ട്വിറ്റര്‍ ഗ്രൂപ്പ് ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏഴ് മുസ്ലിം രാജ്യങ്ങളിലെ അഭയാര്‍ഥികളുടെ യാത്രാ വിലക്ക് നിയമം കൊണ്ട് വന്നതിനെതിരേയും അമേരിക്ക- മെക്സിക്കന്‍ അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ തടയാനായി മതില് നിര്‍മാണത്തിനുള്ള തീരുമാനങ്ങളില്‍ പ്രതിഷേധിച്ചുമാണ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടയില്‍ ബാനര്‍ പ്രദര്ശിപ്പിച്ചെതെന്ന് ഉത്തരവാദിത്തമേറ്റെടുത്ത ട്വിറ്റ് ഗ്രൂപ്പ് അംഗം വെളിപ്പെടുത്തി.
അമേരിക്കന്‍ അഭ്യന്തര സുരക്ഷാ വിഭാഗം അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള പ്രത്യേക തീരുമാനം ചൊവ്വാഴ്ച എടുത്തതിന് പിന്നാലെയാണ് അഭയാര്‍ഥികള്‍ക്ക് സ്വാഗതമേകിയുള്ള ബാനര്‍ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ പ്രത്യക്ഷപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."