പച്ചക്കറി വിലയില്‍ വര്‍ധനവ്; കുടുംബ ബജറ്റിന്റെ താളം തെറ്റുന്നു
കുന്നുംകൈ: പഴം പച്ചക്കറി വില ക്രമാതീതമായി വര്‍ധിക്കുകയും നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയും ചെയ്തതോടെ കുടുംബബജറ്റ് താളം തെറ്റുന്നു. പലയിനം പച്ചക്കറികള്‍ക്ക് മെയ് മാസത്തെ അപേക്ഷിച്ച് ഒന്നര മുതല്‍ മൂന്നിരട്ടി വരെയാണ് വില ഉയര്‍ന്നിരിക്കുന്നത്. തക്കാളിയുടെ വില 70 രൂപ വരെ ഉയര്‍ന്നു. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവയുടെയും വില കുത്തനെ വര്‍ധിച്ചു. പച്ചമുളക് 120, വെണ്ടക്കയ്ക്ക് 60, ബീന്‍സ് 95, വഴുതന 80 എന്നിങ്ങനെയാണ് പൊതു മാര്‍ക്കറ്റിലെ വില.
ചെറിയ പഴങ്ങള്‍ക്ക് മുപ്പതു മുതല്‍ അറുപതു രൂപ വരെയുണ്ട്. ആഭ്യന്തര ഉല്‍പാദനത്തിലെ കുറവും അന്യസംസ്ഥാനങ്ങളില്‍ നിന്നു പച്ചക്കറി വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു കാരണമായി വ്യാപാരികള്‍ ചൂണ്ടികാണിക്കുന്നത്. ഇതേ രീതിയില്‍ വിലക്കയറ്റം തുടര്‍ന്നാല്‍ ഹോട്ടലുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയാണെന്നു വ്യാപാരികള്‍ പറയുന്നു.
വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഹോര്‍ട്ടികോര്‍പ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ മുഖേന നിശ്ചിത ശതമാനം വിലക്കുറവില്‍ പച്ചക്കറികളുടെ വിതരണം നടത്തുന്നുണ്ടെങ്കിലും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നില്ല. റമാദാന്‍ കാലത്തെ വിലക്കയറ്റം സാധാരണ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."