പ്രസിഡന്റ് ട്രംപ് മാധ്യമങ്ങളെ ബഹുമാനിക്കുന്നു: വൈറ്റ്ഹൗസ്
വാഷിങ്ടണ്‍: ഡെണാള്‍ഡ് ട്രംപിന്റെ മാധ്യമവിരുദ്ധ പ്രസ്താവനക്കെതിരേയുള്ള വിമര്‍ശനം തുടരവേ ട്രംപിന് ന്യായീകരണവുമായി വൈറ്റ്ഹൗസ് രംഗത്തെത്തി. ട്രംപ് മാധ്യമങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും പക്ഷെ ചില മാധ്യമങ്ങള്‍ തെറ്റായ രീതിയിലും വസ്തുതാ വിരുദ്ധവുമായാണ് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വൈറ്റ്ഹൗസ് പറഞ്ഞു.
മാധ്യമങ്ങളോടുള്ള പ്രസിഡന്റിന്റെ നിലപാടുകള്‍ വളരെ സുതാര്യമാണെന്നും മാധ്യമങ്ങളുടെ ഉത്തരവാദിത്വത്തോട് അദ്ദേഹത്തിന് ശക്തമായ ബഹുമാനമാണുള്ളതെന്നും വൈറ്റ് ഹൗസ് പറഞ്ഞു.
പക്ഷെ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമായും തെറ്റായും റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഇക്കാര്യം നിരവധി അവസരങ്ങളില്‍ താന്‍ സൂചിപ്പിച്ചുണ്ടെന്നും' വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ പ്രതിദിന വാര്‍ത്താ കോണ്‍ഫറന്‍സില്‍ പറഞ്ഞു.
ട്രംപിന് മാധ്യമങ്ങളുമായി ആരോഗ്യകരമായ ബന്ധമാണുള്ളത്. എന്നാല്‍ ചില മാധ്യമങ്ങള്‍ പ്രസിഡന്റും ട്രംപും രണ്ടുതട്ടിലാണെന്ന് വാര്‍ത്ത നല്‍കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഗ്വാണ്ടനാമോ ദേശീയ
സുരക്ഷക്ക് അനിവാര്യം
വാഷിങ്ടണ്‍: ഗ്വാണ്ടനാമോ തടവറ അമേരിക്കയുടെ ദേശീയ സുരക്ഷക്ക് പ്രയോജനകരമാണെന്ന് പ്രസ്താവനയുമായി വൈറ്റ് ഹൗസ്. ഒബാമ സര്‍ക്കാര്‍ പിന്തുടര്‍ന്നിരുന്ന നിലപാടുകള്‍ക്ക് വിരുദ്ധമായാണ് ട്രംപ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഗ്വാണ്ടനാമോ ജയിലിനെ സംബന്ധിച്ച് പ്രസിഡന്റ് ട്രംപിന് വ്യക്തമായ നിലപാടുണ്ടെന്നും അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഗ്വാണ്ടനാമോ അനിവാര്യമാവുന്നതോടൊപ്പം തീവ്രവാദികളെ രാജ്യത്തില്‍ നിന്ന് അകറ്റുന്നതില്‍ സഹായകരമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സപൈസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."