ഭാര്യയെ വൈസ്പ്രസിഡന്റാക്കി അസര്‍ബൈജാന്‍ പ്രസിഡന്റ്
ബാകു: എണ്ണ സമ്പന്ന കാസ്പിയന്‍ രാജ്യമായ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് ഭാര്യയെ വൈസ് പ്രസിഡന്റായി നിയമിച്ചു. രാജ്യത്തെ ആദ്യ വൈസ് പ്രസിഡന്റായി അലിയേവിനെ നിയമിക്കുന്നതിലൂടെ ഭരണതലത്തിലെ കുടുംബാധിപത്യത്തിനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.
വൈസ് പ്രസിഡന്റിന്റെ നിയമനത്തിനായി കഴിഞ്ഞ വര്‍ഷം ശക്തമായ അഭിപ്രായ വോട്ടെടുപ്പ് നടത്തി ഭരണഘടന ഭേദഗതിവരുത്തിയിരുന്നു. വൈസ് പ്രസിഡന്റായ മെഹ്‌റബിന്‍ അലയോവാ 2005 മുതല്‍ യാനി അസര്‍ബൈജാന്‍ പാര്‍ട്ടിയുടെ എം.പിയാണ് . മുന്‍പ്രസിഡന്റ് ഹൈദര്‍ അസിയേവിന്റെ നാമത്തിലുള്ള ഫൗണ്ടേഷന്റെ തലപ്പത്തുള്ള അലിയേവായുടെ ആഡംബര ജീവിതം ഏറെ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.
2003ല്‍ നിലവിലെ പ്രസിഡന്റിന്റെ പിതാവായ ഹൈദര്‍ അലയേവിന്റെ മരണത്തോടെയാണ് ഇല്‍ഹാം അലിയേവ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. വൈസ് പ്രസിഡന്റായി ഭാര്യയെ ഇല്‍ഹാം നിയമിച്ചതലൂടെ രാജ്യത്ത് സേച്ഛാധിപത്യം നിലനിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."