മനുഷ്യക്കടത്ത് കേസിലെ പ്രധാന പ്രതി പിടിയില്‍
ആലുവ: മനുഷ്യക്കടത്ത് കേസിലെ പ്രധാന പ്രതി പിടിയില്‍. തെലുങ്കാന പദ്മ നഗര്‍ കോളനിയില്‍ താമസിക്കുന്ന സുമിത് ബറുവയെ (42) യാണ് പിടികൂടിയത്. ഹൈദരാബാദില്‍ നിന്ന് മൂന്ന് ബംഗ്ലാദേശികള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ദുബൈ വഴി സെര്‍ബിയയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു.
ദുബൈയില്‍ വച്ച് സംശയം തോന്നിയ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യംചെയ്തപ്പോള്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് സെര്‍ബിയയിലേക്ക് കടക്കാന്‍ ശ്രമിച്ച ബംഗ്ലാദേശികളാണെന്ന് മനസിലാകുകയായിരുന്നു. ഇതോടെ ഇവരെ നെടുമ്പാശേരിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. നെടുമ്പാശേരിയില്‍ എത്തിയ ഇവരെ വിശദമായ അന്വേഷണത്തിനായി എറണാകുളം റൂറല്‍ ജില്ലാ ക്രൈംബാഞ്ചിന് കൈമാറുകയായിരുന്നു.
റൂറല്‍ ജില്ലാ പൊലിസ് മേധാവി രാഹുല്‍ ആര്‍.നായരുടെ നിര്‍ദേശാനുസരണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എസ്.ഉദയഭാനുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
അന്വേഷണത്തില്‍ നിരവധി ബംഗ്ലാദേശികള്‍ ദേനാപൂര്‍ കാട് വഴി ഇന്ത്യയിലേക്ക് കടക്കുന്നുണ്ടെന്നും പിന്നീട് വ്യജ രേഖകളുണ്ടാക്കി വിദേശത്തേക്ക് കടക്കുന്നുണ്ടെന്നും വിവരം ലഭിച്ചു. വ്യാജരേഖകള്‍ നിര്‍മിച്ചുനല്‍കുന്ന ഏജന്റിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം ഹൈദരാബാദിലെത്തുകയും സുമിത് ബറുവയെ പിടികൂടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."