പൊതു ഇടങ്ങളിലെ മൂത്രമൊഴിക്കല്‍ തടയാന്‍ കണ്ണാടികള്‍ സ്ഥാപിച്ച് ബംഗളൂരു
പൊതു ഇടങ്ങളില്‍ മൂത്രമൊഴിക്കുന്നത് തടയാന്‍ വ്യത്യസ്ത പരീക്ഷണവുമായി ബംഗളൂരു നഗരാധികാരികള്‍. നഗരത്തിലെ പലയിടങ്ങളിലും വലിയ കണ്ണാടി സ്ഥാപിച്ചിരിക്കുകയാണ്. സ്ഥിരമായി ആളുകള്‍ മൂത്രമൊഴിച്ച് നാറ്റിക്കുന്ന ഇടങ്ങളിലാണ് കണ്ണാടി സ്ഥാപിച്ചത്.
മുന്‍പ് പല പ്രാവശ്യം മുന്നറിയിപ്പും മറ്റും നല്‍കിയെങ്കിലും ആളുകള്‍ മൂത്രമൊഴിക്കുന്നത് തുടര്‍ന്നതോടെയാണ് കടന്നകൈയ്ക്ക് അധികാരികളെ പ്രേരിപ്പിച്ചത്.
ഒപ്പം അടുത്തുള്ള ശൗചാലയം കണ്ടെത്താന്‍ ക്യു.ആര്‍ കോഡും കണ്ണാടിയില്‍ പതിപ്പിച്ചിട്ടുണ്ട്. ഇത് സ്‌കാന്‍ ചെയ്താല്‍ ഏറ്റവും അടുത്തുള്ള ശൗചാലയം കണ്ടെത്താനാവും. കൂടെ, പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചതിനെപ്പറ്റിയും മാലിന്യം വലിച്ചെറിയരുതെന്നതിനെപ്പറ്റിയും ബോര്‍ഡില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Karnataka: As part of Swachh Survekshan 2020, Bruhat Bengaluru Mahanagar Palike (BBMP) has installed mirrors in five locations across the city to deter people from urinating in public and eliminate public urination spot. pic.twitter.com/QdYtOZkfLc
— ANI (@ANI) January 15, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."