HOME
DETAILS
MAL
വര്‍ഗീയത പരത്തുന്ന സന്ദേശം പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി
backup
January 06 2019 | 21:01 PM
തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെയും മറ്റും മതവിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി.
മതവിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന സന്ദേശങ്ങളും പ്രസംഗങ്ങളും വിഡിയോകളും വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് നടപടി. ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനുള്ള നിര്‍ദേശം ഡി.ജി.പി നല്‍കിക്കഴിഞ്ഞു.
സംസ്ഥാനത്ത് പൊലിസ് പുലര്‍ത്തിവരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാന്‍ ജില്ലാ പൊലിസ് മേധാവിമാരോട് ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള പൊലിസ് സന്നാഹവും തുടരും. അക്രമത്തില്‍ പങ്കെടുത്തവര്‍ ഉടന്‍ പിടിയിലാകുമെന്നും ഡി.ജി.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."