HOME
DETAILS
MAL
ഖാസി കേസ് : സമരം 42 ദിവസം പിന്നിട്ടു
backup
June 10 2016 | 21:06 PM
കാസര്‍കോട്: കാലവര്‍ഷം കനത്തിട്ടും സമരവീര്യം ചോരാതെ ഖാസി സി.എം ഉസ്താദ് അനിശ്ചിതകാല സമരം 42 ദിവസം പിന്നിട്ടു. സമരത്തിന് പിന്തുണയുമായി മഞ്ഞംപാറ ജമാഅത്ത് ഐക്യവേദി ഭാരവാഹികള്‍, ദേളി ജംഗ്ഷന് ജമാഅത്ത് ഭാരവാഹികള്‍, ഖിദ്മത്തുല്‍ ഇസ്ലാം സംഘം തുടങ്ങിയവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. യു.എ.ഇ ദേളി ജങ്ഷന് ജമാഅത്ത് ജനറല്‍ സെക്രട്ടറി ഷെരീഫ് തായത്തൊടി ഉദ്ഘാടനം ചെയ്തു. ഡോ. സുരേന്ദ്രനാഥ് അധ്യക്ഷനായി. ഡി.എ നൂറുദ്ദീന്‍, തസ്ലിം ദേളി, കെ.എച്ച് ശരീഫ്, അബ്ദുറഹ്മാന് കട്ടക്കാല്‍, കെ.എച്ച് അസീസ്, അഷ്റഫ് ലണ്ടന്‍, കൗഫുദ്ദീന് ചെങ്കള, ബുര്‍ഹാന്‍ ദേളി, തസ്ലിം ദേളി, ആബിദ്, ബഷീര്‍, ഹമീദ്. അബ്ദുല്‍ ഖാദര്‍ സഅദി സലാം ചെമ്പരിക്ക തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."