HOME
DETAILS
MAL
നിര്‍ഭയകേസ്: മുകേഷ് സിങ്ങിന്റെ ദയാഹരജി രാഷ്ട്രപതി തള്ളി
backup
January 17 2020 | 06:01 AM
ന്യൂഡല്‍ഹി: നിര്‍ഭയാ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹരജി രാഷ്ട്രപതി തള്ളി. മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളിയതിനു പിന്നാലെയാണ് ദയാഹരജി നല്‍കിയത്.
ദയാഹരജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ദയാഹരജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു.
വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."