ഹയര്‍സെക്കന്‍ഡറി പരീക്ഷ മലയാളത്തിനും 'വഴങ്ങും'
ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി ഉത്തരമെഴുതാം. ലോഗരിതവും പരീക്ഷാ ഹാളില്‍ അനുവദിക്കും. വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങളില്‍ ഈ വര്‍ഷം മാറ്റമൊന്നുമുണ്ടാകില്ലെന്നും മുന്‍ വര്‍ഷങ്ങളിലെ നിര്‍ദേശങ്ങള്‍ 2017 മാര്‍ച്ചിലെ പരീക്ഷയിലും തുടരുമെന്നും ഡയറക്ടര്‍ അറിയിച്ചു.
2017 മുതല്‍ വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി ഉത്തരം എഴുതാന്‍ പാടില്ലെന്നു വിദ്യാര്‍ഥികള്‍ക്കു ഹാള്‍ടിക്കറ്റില്‍ നിര്‍ദേശം നല്‍കിയിരുന്നു. കോപ്പിയടി ഒഴിവാക്കാനാണ് പുസ്തകരൂപത്തിലുള്ള ലോഗരിതം ടേബിള്‍ വിലക്കിയത്. ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ പോര്‍ട്ടലില്‍ ഡൗണ്‍ലോഡ് ചെയ്ത് എടുത്ത ടേബിളിന്റെ നിശ്ചിത ഷീറ്റുകള്‍ മാത്രമേ ഹാജരാക്കാന്‍ പാടുള്ളൂവെന്നായിരുന്നു നിര്‍ദേശം. പുതിയ നിര്‍ദേശങ്ങള്‍ക്കെതിരേ അധ്യാപകരും രക്ഷിതാക്കളും രംഗത്തെത്തിയതോടെയാണ് നിര്‍ദേശം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."