HOME
DETAILS

കേരളം കിരീടത്തിനരികെ; ചാന്ദ്‌നിക്കും തായിക്കും ഇരട്ട സ്വര്‍ണം, അപര്‍ണയ്ക്ക് റെക്കോര്‍ഡ്

  
backup
February 22 2017 | 19:02 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%95%e0%b4%bf%e0%b4%b0%e0%b5%80%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%b0%e0%b4%bf%e0%b4%95%e0%b5%86-%e0%b4%9a%e0%b4%be

മഞ്ജല്‍പൂരിലെ ട്രാക്കില്‍ ചാന്ദ്‌നി ഇരട്ട പൊന്നു സമ്മാനിച്ച നാളില്‍ കേരളം ഓടിച്ചാടി മുന്നില്‍ കയറി. കൈക്കരുത്തില്‍ വെല്ലുവിളിച്ച ഹരിയാനയെ മറികടന്നാണു ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ശക്തമായ തിരിച്ചുവരവ്. 28 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴു സ്വര്‍ണവും നാലു വെള്ളിയും ആറു വെങ്കലവുമായി 17 മെഡലുകള്‍ നേടിയാണ് കേരളം ചാംപ്യന്‍പട്ടം നിലനിര്‍ത്താന്‍ കുതിക്കുന്നത്. നാലു സ്വര്‍ണം അഞ്ചു വെള്ളി അഞ്ചു വെങ്കലവും നേടിയ ഹരിയാന രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മൂന്നു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമായി ഡല്‍ഹിയാണ് മൂന്നാം സ്ഥാനത്ത്. മൂന്നു റെക്കോര്‍ഡുകളാണ് ഇന്നലെ പിറന്നത്. 1500 മീറ്ററില്‍ മിന്നുന്ന പ്രകടനത്തോടെയാണ് കല്ലടി സ്‌കൂളിലെ സി ചാന്ദ്‌നി ദീര്‍ഘദൂര ട്രാക്കില്‍ ഇരട്ട സ്വര്‍ണം നേടിയത്. ആദ്യ ദിനത്തില്‍ 3000 മീറ്ററില്‍ ചാന്ദ്‌നി സ്വര്‍ണം നേടിയിരുന്നു. 400 മീറ്ററിലെ മിന്നുന്ന വിജയത്തിലൂടെ മഹാരാഷ്ട്രയുടെ തായി ബമാനെയും ഇരട്ട സ്വര്‍ണ നേട്ടം  കൈവരിച്ചു. ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനവുമായി അപര്‍ണ റോയിയും ആന്‍സിയുമാണ് കേരളത്തിനു സ്വര്‍ണം സമ്മാനിച്ച മറ്റു രണ്ടു താരങ്ങള്‍. 400 മീറ്ററില്‍ ഗൗരി നന്ദനയും അപര്‍ണയും (ലോങ് ജംപ്) വെള്ളി മെഡല്‍ നേടി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ലസാനും അജിനി അശോകനും ആദര്‍ശ് ഗോപിയുമാണ് വെങ്കലം സമ്മാനിച്ചത്. വിദ്യാഭാരതിയുടെ അവിനാഷ് യാദവ് ജാവലിന്‍ ത്രോയില്‍ 69.01 മീറ്റര്‍ ദൂരത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. പഞ്ചാബിന്റെ അര്‍ഷദീപ് സിങ് 2015 ല്‍ സ്ഥാപിച്ച 66.75 മീറ്റര്‍ ദൂരമാണ് തകര്‍ത്തത്.  

മീറ്റിന്റെ സമാപന ദിനമായ ഇന്നു ആറിനങ്ങളില്‍ ഫൈനല്‍ നടക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 200 മീറ്റര്‍, ഇരുവിഭാഗങ്ങളിലെയും 4-100 മീറ്റര്‍ റിലേ, ട്രിപ്പിള്‍ ജംപ് ഫൈനലുകളാണു ഇന്നരങ്ങേറുന്നത്.

ഡബിളടിച്ച് ചാന്ദ്‌നി

ദീര്‍ഘദൂര ട്രാക്കില്‍ പാലക്കാടന്‍ പെരുമ വാനോളമുയര്‍ത്തി വീണ്ടും ചാന്ദ്‌നി. 3000 മീറ്ററിലെ സുവര്‍ണ നേട്ടത്തിനു പിന്നാലെ 1500 മീറ്ററിലും കല്ലടി സ്‌കൂളിലെ സി ചാന്ദ്‌നിക്ക് എതിരാളികളുണ്ടായില്ല. 4.38.90 സെക്കന്‍ഡിലാണ് ചാന്ദ്‌നി സ്വര്‍ണ നേടിയത്.  ഗുജറാത്തിന്റെ ശ്രദ്ധ കതിരിയ (4.42.30) വെള്ളിയും ഹരിയാനയുടെ മാധു (4.42.67) വെങ്കലവും നേടി. ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ 3.56.85 സെക്കന്‍ഡില്‍ ഉത്തരാഖണ്ഡിന്റെ അനുകുമാര്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ഡല്‍ഹിയുടെ രാഹുല്‍ 2010 ല്‍ കുറിച്ച  3.57.81 സമയമാണ് പഴങ്കഥയായത്. ഡല്‍ഹിയുടെ അവ്‌ദേഷ് നാഗര്‍ (3.58.04) വെള്ളി നേടി. കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷയായിരുന്ന ആദര്‍ശ് ഗോപിക്ക് (3.59.31) വെങ്കലം നേടാനെ കഴിഞ്ഞുള്ളൂ. 3000 ലും ആദര്‍ശ് വെങ്കലം നേടിയിരുന്നു. കേരളത്തിന്റെ മറ്റൊരു താരം അഭിഷേക് മാത്യു ആറാമതായി.

മുന്നിലോടിയ വഴികള്‍

ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം സ്വന്തമാക്കിയ മുഹമ്മദ് ലസാനായിരുന്നു കേരളത്തിന്റെ ഒന്നാം സ്ഥാനത്തേക്കുള്ള മടക്കത്തിനു തുടക്കമിട്ടത്. ഒഡിഷയുടെ വിന്‍സന്‍ സമദ് 13.89 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയ പോരില്‍ വിദ്യാഭാരതിയുടെ ആദിത്യ പ്രകാശിനാണു (13.93) വെള്ളി. കടുത്ത പോരാട്ടം നടന്ന ട്രാക്കില്‍ 0.01 സെക്കന്‍ഡ് വ്യത്യാസത്തിലായിരുന്നു ലസാന്റെ വെള്ളി നഷ്ടം. 13.94 സെക്കന്‍ഡിലാണു ലസാന്‍ വെങ്കല മെഡലിലേക്ക് പിന്തള്ളപ്പെട്ടത്. തൊട്ടുപിന്നാലെ റെക്കോര്‍ഡ് കുതിപ്പില്‍ അപര്‍ണ റോയി സ്വര്‍ണം സമ്മാനിച്ചു. അജിനി അശോക് വെങ്കലവും കേരളത്തിനായി നേടി. പെണ്‍കുട്ടികളുടെ ലോങ് ജംപിലൂടെ ആറാമത്തെ സ്വര്‍ണം കേരളത്തിനു ലഭിച്ചു. കൂടെയൊരു വെള്ളിയും. ആന്‍സി സോജനും അപര്‍ണയുമായിരുന്നു സ്വര്‍ണവും വെള്ളിയും സമ്മാനിച്ചത്. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് മേലെ ഓടിക്കയറിയ മഹാരാഷ്ട്രയുടെ തായി ബമാനെ മീറ്റിലെ ആദ്യ ഇരട്ട സ്വര്‍ണ നേട്ടത്തിനുടമയായി. 57.46 സെക്കന്‍ഡിലായിരുന്നു തായിയുടെ മെഡല്‍ നേട്ടം. സ്വര്‍ണം പ്രതീക്ഷിച്ചു ഓടിയ കേരളത്തിന്റെ ഗൗരി നന്ദന (57.99) വെള്ളിയില്‍ ഒതുങ്ങി. കര്‍ണാടകയുടെ കെ പ്രജ്‌ന (58.03) വെങ്കലം നേടി.

അതിരുകളില്ലാതെ
പറന്ന് അപര്‍ണ

അപര്‍ണയുടെ മോഹങ്ങള്‍ അവസാനിക്കുന്നില്ല. ഹര്‍ഡില്‍സുകള്‍ക്ക് മീതേ ചിറകുവിരിച്ചു പറന്നപ്പോള്‍ റെക്കോര്‍ഡ് സ്വര്‍ണവും ജംപിങ് പിറ്റില്‍ വെള്ളിത്തിളക്കവും കേരളത്തിനു സമ്മാനിച്ച അപര്‍ണയുടെ മോഹങ്ങള്‍ക്ക് അതിരുകളില്ല. ഒരു മണിക്കൂറിനിടെ രണ്ടു മെഡലകുള്‍ നേടിയാണ് അപര്‍ണ റോയ് കേരളത്തിന്റെ അഭിമാന താരമായത്. മൂന്നാം ദിനത്തില്‍ ട്രാക്കുണരുമ്പോള്‍ കേരളം ഹരിയാനയ്ക്ക് പിന്നിലായിരുന്നു. സുവര്‍ണ പ്രതീക്ഷയായിരുന്ന ആണ്‍കുട്ടികളുടെ 100 ഹര്‍ഡില്‍സില്‍ മുഹമ്മദ് ലസാന്‍ സമ്മാനിച്ച വെങ്കല മെഡല്‍ മാത്രം. തൊട്ടുപിന്നാലെ കേരള ക്യാംപില്‍ ആഹ്ലാദം വിതറി ക്യാപ്റ്റന്‍ അപര്‍ണ റോയ് റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണത്തിലേക്ക് ചിറകുവിടര്‍ത്തി പറന്നെത്തി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വന്തം പേരിലുള്ള 14.49 സെക്കന്‍ഡ് സമയം 14.41 സെക്കന്‍ഡാക്കി തിരുത്തിയാണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയായിരുന്നു അപര്‍ണയുടെ വിജയം. തമിഴ്‌നാടിന്റെ പി.എം തബിത (14.73) ഉയര്‍ത്തിയ വെല്ലുവിളി അവസാന ഘട്ടത്തില്‍ മറികടന്നാണ് അപര്‍ണ വിജയത്തുടര്‍ച്ച നിലനിര്‍ത്തിയത്. 15.20 സെക്കന്‍ഡില്‍ കേരളത്തിന്റെ അജിനി അശോകന്‍ വെങ്കലം നേടി. ട്രാക്കിലെ സുവര്‍ണ നേട്ടത്തിനു പിന്നാലെ അപര്‍ണ എത്തിയത് ലോങ് ജംപിന്റെ പിറ്റിലേക്ക്. അവിടെ വെള്ളി കൊയ്തു. 5.55 മീറ്റര്‍ ചാടിയായിരുന്നു നേട്ടം. ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ അപര്‍ണയുടെ നാലാം സ്വര്‍ണ നേട്ടമായിരുന്നു ഇന്നലത്തേത്. സംസ്ഥാന തലത്തിലും നാലു സ്വര്‍ണം നേടിയിട്ടുണ്ട് അപര്‍ണ.  തുര്‍ക്കിയില്‍ നടന്ന സ്‌കൂള്‍ ജിംനേഷ്യാഡില്‍ അപര്‍ണ ഇന്ത്യക്കായി ട്രാക്കില്‍ ഇറങ്ങിയിരുന്നു. ഫുട്‌ബോള്‍ ജൂനിയര്‍ ടീമില്‍ രാജ്യാന്തര ജേഴ്‌സി അണിഞ്ഞ  ഈ മിടുക്കി 2015ല്‍ നേപ്പാളില്‍ നടന്ന അണ്ടര്‍ 14 വിഭാഗം ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പ്രതിരോധ നിരയില്‍ തിളങ്ങി. കോഴിക്കോട് കൂടരഞ്ഞി ഓവേലില്‍ റോയ്- ടീന ദമ്പതികളുടെ മകളായ അപര്‍ണ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി താരമായ അപര്‍ണ ടോമി ചെറിയാനു കീഴിലാണ് പരിശീലിക്കുന്നത്.

ജംപിങ് പിറ്റില്‍
ഉദിച്ചുയര്‍ന്ന് ആന്‍സി

ദേശീയ ജൂനിയര്‍ സ്‌കൂള്‍ മീറ്റ് ലോങ് ജംപിലെ ആദ്യ പോരാട്ടത്തില്‍ തന്നെ സുവര്‍ണ തിളക്കുവുമായി ആന്‍സി സോജന്‍. 5.69 മീറ്റര്‍ ദൂരം താണ്ടിയാണ് ആന്‍സി കേരളത്തിനു സ്വര്‍ണം സമ്മാനിച്ചത്.  സംസ്ഥാന മീറ്റിലെ പ്രകടനം മെച്ചപ്പെടുത്തിയാണ് മഞ്ജല്‍പൂരില്‍ ആന്‍സി സ്വര്‍ണ നേടിയത്. നാട്ടിക ഫിഷറീസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആന്‍സിയുടെ ഈ സീസണിലെ നാലാമത്തെ സുവര്‍ണ നേട്ടമാണിത്. കരിംനഗറില്‍ നടന്ന ഇന്റര്‍ക്ലബ് അത്‌ലറ്റിക്ക് മീറ്റിലും കോയമ്പത്തൂര്‍ ദേശീയ ജൂനിയര്‍ മീറ്റിലും സ്വര്‍ണം നേടി. ഖേലോ ഇന്ത്യയുടെ ഗാന്ധിനഗറിലെ ദേശീയ മീറ്റില്‍ 5.72 മീറ്റര്‍ ദൂരം കീഴടക്കിയാണ് സ്വര്‍ണം നേടിയത്. അഞ്ചാമത്തെ ചാട്ടത്തിലായിരുന്നു ആന്‍സി സ്വര്‍ണത്തില്‍ മുത്തമിട്ടത്. പിറ്റില്‍ അപര്‍ണ റോയിയും ആന്‍സിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഒപ്പത്തിനൊപ്പം ചാടിയ അപര്‍ണ അഞ്ചാം ശ്രമത്തില്‍ 5.55 മീറ്റര്‍ വെള്ളി മെഡല്‍ ദൂരം തൊട്ടു. തമിഴ്‌നാടിന്റെ ജെ കൊളേഷിയ (5.36) വെങ്കലം നേടി. ദേശീയ സ്‌കൂള്‍ മീറ്റിലെ ആന്‍സിയുടെ രണ്ടാം സ്വര്‍ണ നേട്ടമാണിത്. 2014- 15 ല്‍ ജൂനിയര്‍ 4-100 റിലേയില്‍ സ്വര്‍ണം നേടിയ സംഘത്തിലെ അംഗമായിരുന്നു ആന്‍സി. 200 മീറ്ററിലും ആന്‍സി മത്സരിക്കുന്നുണ്ട്.

നാസിക് ഇന്ത്യയുടെ
കെനിയ: വിജേന്ദര്‍

വഡോദര: ദീര്‍ഘദൂര ട്രാക്കില്‍ നാസിക്ക് ഇന്ത്യയുടെ കെനിയയാണെന്നു രാജ്യത്തെ പ്രമുഖ പരിശീലകരില്‍ പ്രധാനിയായ വിജേന്ദര്‍ സിങ്. നിരവധി ഒളിംപ്യന്‍മാരെ സൃഷ്ടിച്ച വിജേന്ദര്‍ തന്റെ പുതിയ കണ്ടെത്തലായ തായി ബമാനെയുടെ ഇരട്ട സ്വര്‍ണ നേട്ടത്തിനു ശേഷം സംസാരിക്കുകയായിരുന്നു. ദീര്‍ഘദൂര ഇനങ്ങളില്‍ ഇന്ത്യയുടെ മിന്നും താരങ്ങളായ കവിത റാവത്ത്, അഞ്ജന താംകേ, സഞ്ജീവനി യാദവ് തുടങ്ങിയവരെ കണ്ടെത്തിയത് വിജേന്ദറാണ്. ആദിവാസി മേഖലയില്‍ നിന്നു വിജേന്ദര്‍ കണ്ടെടുത്ത താരമാണു തായി ബമാനെ. നാസിക് മേഖലയില്‍ നിന്നുള്ള താരങ്ങള്‍ ദീര്‍ഘദൂര ഇനങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. രാജ്യത്തെ മികച്ച ദീര്‍ഘദൂര താരങ്ങളിലേറെയും നാസിക്കിന്റെ സംഭാവനയാണ്. ഏഷ്യയില്‍ ദീര്‍ഘദൂര ഇനത്തില്‍ ഇന്ത്യക്കു മേധാവിത്വം പുലര്‍ത്താനാവുമെന്ന് വിജേന്ദര്‍ പറഞ്ഞു. തായിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ കൃത്യമായ പദ്ധതികളുണ്ടെന്നും ഒളിംപിക്‌സാണ് ലക്ഷ്യമെന്നും വിജേന്ദര്‍ സിങ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago