കേരളത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രമേയം പാസാക്കി പഞ്ചാബും
ചണ്ഡിഗഡ്: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി പഞ്ചാബും. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു.
നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ബ്രാം മൊഹീന്ദ്രയാണ് വെള്ളിയാഴ്ച്ച സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പാര്‍ലമെന്റില്‍ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ പ്രമേയത്തെ പിന്തുണച്ചു.
പൗരത്വ ഭേദഗതിക്കെതിരേ നിയമസഭയില്‍ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്്. നേരത്തെ കേരളവും നിയമത്തിനെതിരേ സമാനമായ പ്രമേയം പാസാക്കിയിരുന്നു.
കേരള മാതൃകയില്‍ പൗരത്വ നിയമത്തിനും (സിഎഎ) ജനസംഖ്യ റജിസ്റ്ററിനും (എന്‍പിആര്‍) എതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും പ്രമേയം പാസാക്കാന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."