കേരള സര്‍ക്കാരിനെ പിരിച്ചുവിടണം, രാഷ്ട്രപതി ഭരണം കൊണ്ടുവരണം- ബി.ജെ.പി ലോക്‌സഭയില്‍
ന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചവിടണമെന്ന് ബി.ജെ.പി ലോക്‌സഭയില്‍. ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ ആണ് ലോക്‌സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്.
കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നും സംസ്ഥാനത്തെ സി.പി.എം അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് സംഘപരിവാര്‍ നടത്തിയ അക്രമങ്ങള്‍ മറച്ചുവച്ചാണ് ബി.ജെ.പി ആവശ്യം ഉന്നയിക്കുന്നത്.
നേരത്തെ സമാനമായ ആവശ്യവുമായി ബി.ജെ.പിയുടെ രാജ്യസഭ എം.പി രാകേഷ് സിന്‍ഹയും രംഗത്തെത്തിയിരുന്നു
ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രിംകോടതിയുടെ വിധി വന്നതിന് പിന്നാലെ ജനുവരി രണ്ടിന് സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ജനുവരി മൂന്നിന് സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലിയ അക്രമം ഉടലെടുത്തിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ തന്നെയാണ് അക്രമം നടത്തിയത്. പൊലിസിനേയും മാധ്യമങ്ങളേയും ഹര്‍ത്താലിന്റെ മറവില്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."