HOME
DETAILS

ഗവര്‍ണര്‍ക്കെതിരേ സി.പി.ഐയും, ഇങ്ങനെ ഒരു ഗവര്‍ണര്‍ തരംതാഴരുത്, അധികാരത്തിന്റെ പേരില്‍ വിരട്ടണ്ട, നയപ്രഖ്യാപനം നടത്തിയില്ലെങ്കില്‍ അപ്പോള്‍ കാണാമെന്നും കാനത്തിന്റെ മുന്നറിയിപ്പ്

  
backup
January 17 2020 | 12:01 PM

cpi-kanam-rajendran-criticize-governor-arif-mohammed

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ക്കെതിരേ തുറന്നടിച്ച് സി.പി.ഐയും. ഗവര്‍ണര്‍ ഇങ്ങനെ തരംതാഴരുതെന്നും നയപ്രഖ്യാപനം നടത്തിയില്ലെങ്കില്‍ അപ്പോള്‍ കാണാമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗമാണ് ഗവര്‍ണര്‍ വായിക്കേണ്ടത്. ഗവര്‍ണര്‍ക്ക് ഭരണഘടന അറിയുമോ എന്ന കാര്യം ഇപ്പോള്‍ പറയുന്നില്ല.
സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതിയുടെ ആവശ്യമില്ല. ഭരണഘടന നല്‍കുന്ന അവകാശമാണത്. ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തിയത് അനുചിതമായി പോയെന്നും കാനം പറഞ്ഞു. അധികാരം ഗവര്‍ണര്‍ക്കാണെങ്കില്‍ ഒരു ഗാലപ്പ് പോള്‍ നടത്താം. ഗവര്‍ണറുടെ നടപടി കൊണ്ടൊന്നും ജനപിന്തുണയുള്ള സര്‍ക്കാരിനെ ഒന്നും ചെയ്യാനാകില്ല.

സര്‍ക്കാര്‍ ധിക്കാരം കാണിക്കുകയോ ഇല്ലാത്ത ഒരു കാര്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ തലവനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു പ്യൂണിന്റെ അവധി ഉത്തരവ് പോലും ഗവര്‍ണറുടെ പേരിലാണ്. അതിന്റെ പേരില്‍ അധികാരം പ്രയോഗിക്കേണ്ടെന്നും കാനം മുന്നറിയിപ്പു നല്‍കി. സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തേണ്ടതില്ല. ഗവര്‍ണര്‍ എന്ന പദവി ആവശ്യമില്ലെന്ന അഭിപ്രായമാണ് സി.പി.ഐക്കുള്ളത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ലെങ്കില്‍ സഭയില്‍ നിയമനിര്‍മാണം നടത്തുമെന്നും കാനം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  20 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago