HOME
DETAILS
MAL
തൃക്കരിപ്പൂരിന്റെ സ്വന്തം വെളുത്തമ്പുവേട്ടന്
backup
June 10 2016 | 21:06 PM
തൃക്കരിപ്പൂര്‍: ഇസ്തിരി മായാത്ത ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച് തൃക്കരിപ്പൂരിന്റെ ഹൃദയ ഭാഗത്ത് എന്നും രാവിലെ എത്തുന്ന വെളുത്തമ്പു നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട വെളുത്തമ്പുവേട്ടനാണ്.
വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും സഹൃദം പങ്കുവെക്കുന്ന അമ്പുവേട്ടന്റെ മരണം തൃക്കരിപ്പൂരിനു തീരാനഷ്ടമാണ്. അടുത്തവരായാലും അകലം പാലിക്കുന്നവരായാലും സത്യം തുറന്നുപറയുന്നതില്‍ ഒരു മടിയും കാണിച്ചില്ല. കൂടുതല്‍ അടുത്തവരെ ഇതു ശത്രുപക്ഷത്തേക്കു വരെ എത്തിച്ചിട്ടുണ്ട്. കെ കരുണാകരന്റെ ആശ്രിത വാത്സല്യ ശീലം കരുണാകരനില്‍ നിന്നു വെളുത്തമ്പുവിനും ലഭിച്ചിരുന്നു. വിശ്വസിച്ചവരെയും ഒപ്പം കൂടിയവരെയും ഒരിക്കലും വെളുത്തമ്പു കൈവിട്ടിരുന്നില്ല. വൈകുന്നേരങ്ങളില്‍ തൃക്കരിപ്പൂരിന്റെ തെരുവോരങ്ങളില്‍ കുശലം പറഞ്ഞും തര്‍ക്കിച്ചും നടന്നു നീങ്ങിയിരുന്ന വെളുത്തമ്പു ഇനി ഓര്മ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."