HOME
DETAILS

എണ്ണയുല്‍പാദനത്തില്‍ കുറവു വരുത്തി സഊദി

  
backup
January 17 2020 | 14:01 PM

%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%af%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81

ജിദ്ദ: സഊദി എണ്ണയുല്‍പാദനത്തില്‍ കുറവു വരുത്തി. കഴിഞ്ഞ വര്‍ഷം 4.9 ശതമാനം കുറവ് വരുത്തിയതായി ഊര്‍ജ മന്ത്രാലയത്തിന്റെയും ഒപെക്കിന്റെയും കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 ല്‍ സഊദിയുടെ ശരാശരി പ്രതിദിന എണ്ണയുല്‍പാദനം 9.81 ദശലക്ഷം ബാരലായിരുന്നു. 2018 ല്‍ ഇത് 10.32 ദശലക്ഷം ബാരലായിരുന്നു. സഊദിയുടെ കഴിഞ്ഞ വര്‍ഷത്തെ എണ്ണയുല്‍പാദനം ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതാണ്. ഇതിനു മുമ്പ് 2014 ലാണ് എണ്ണയുല്‍പാദനം ഇത്രയും കുറഞ്ഞത്. ആ വര്‍ഷം പ്രതിദിന എണ്ണയുല്‍പാദനം 9.71 ദശലക്ഷം ബാരലായിരുന്നു. 2010 മുതല്‍ സഊദി തുടര്‍ച്ചയായി എണ്ണയുല്‍പാദനം വര്‍ധിപ്പിച്ചു വരികയായിരുന്നു. 2013 ലും 2017 ലും 2019 ലും മാത്രമാണ് തൊട്ടു മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്‍പാദനത്തില്‍ കുറവ് വരുത്തിയത്.


2010 ല്‍ 8.17 ദശലക്ഷവും 2011 ല്‍ 9.31 ദശലക്ഷവും 2012 ല്‍ 9.76 ദശലക്ഷവും 2013 ല്‍ 9.64 ദശലക്ഷവും 2014 ല്‍ 9.71 ദശലക്ഷവും 2015 ല്‍ 10.19 ദശലക്ഷവും 2016 ല്‍ 10.46 ദശലക്ഷവും 2017 ല്‍ 9.96 ദശലക്ഷവും 2018 ല്‍ 10.32 ദശലക്ഷവും 2019 ല്‍ 9.81 ദശലക്ഷവും ബാരലായിരുന്നു സഊദിയുടെ ശരാശരി പ്രതിദിന എണ്ണയുല്‍പാദനം. ആഗോള വിപണിയില്‍ വിലയിടിച്ചില്‍ തടയുന്നതിന് ഉല്‍പാദനം കുറക്കുന്നതിന് പെട്രോളിയം ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള റഷ്യ അടക്കമുള്ള സ്വതന്ത്ര ഉല്‍പാദകരും തമ്മിലുണ്ടാക്കിയ (ഒപെക് പ്ലസ്) കരാര്‍ പാലിച്ചതിന്റെ ഫലമായാണ് കഴിഞ്ഞ വര്‍ഷം സഊദിയുടെ എണ്ണയുല്‍പാദനം കുറഞ്ഞത്. ഒപെക് പ്ലസ് കരാര്‍ 2019 ല്‍ പ്രതിദിന ഉല്‍പാദനത്തില്‍ 12 ലക്ഷം ബാരലിന്റെ വീതം കുറവാണ് വരുത്തിയത്. ഈ വര്‍ഷം ആദ്യ പാദാവസാനം വരെയുള്ള കാലത്ത് പ്രതിദിന ഉല്‍പാദനത്തില്‍ 17 ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്തുന്നതിന് ഒപെക് പ്ലസ് അടുത്തിടെ ധാരണയിലെത്തിയിരുന്നു. എണ്ണ വിപണിയില്‍ സ്ഥിരതയുണ്ടാക്കുന്നതിന് സാധാരണയില്‍ ധാരണ പ്രകാരമുള്ളതില്‍ കൂടുതലായി ഉല്‍പാദനം കുറക്കുന്നത് സഊദിയുടെ പതിവാണ്.
കഴിഞ്ഞ വര്‍ഷം ഒപെക് രാജ്യങ്ങളുടെ എണ്ണയുല്‍പാദനം 6.3 ശതമാനം തോതില്‍ കുറഞ്ഞതായാണ് കണക്ക്. പ്രതിദിന ഉല്‍പാദനത്തില്‍ 20 ലക്ഷത്തോളം ബാരലിന്റെ കുറവാണ് ഒപെക് രാജ്യങ്ങള്‍ വരുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 days ago