മദീന പാഷന്‍: പതാക-കൊടിമര ജാഥകള്‍ക്ക് വന്‍വരവേല്‍പ്പ്
നാദാപുരം: നാദാപുരം ഹുദൈബിയ്യയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളന നഗരിയില്‍ ഉയര്‍ത്താനായി കൊണ്ടുവന്ന പതാക-കൊടിമര ജാഥകള്‍ക്ക് ഊഷ്മള വരവേല്‍പ്പ്. വൈകിട്ട് നാദാപുരത്തെത്തിയ ജാഥയെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിച്ചു. ഇന്നലെ ഉച്ചയോടെ പതാകജാഥയ്ക്ക് വരക്കല്‍ മഖാം സിയാറത്തിനു ശേഷം ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി തങ്ങളും സി.എം മഖാമില്‍ നിന്നാരംഭിച്ച കൊടിമര ജാഥയ്ക്ക് ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവും നേതൃത്വം നല്‍കി.
വരക്കല്‍ മഖാമില്‍ നടന്ന സിയാറത്തിന് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, കെ.എന്‍.എസ് മൗലവി, സലാം ഫൈസി മുക്കം, ആര്‍.വി.എ സലാം, ടി.പി സുബൈര്‍ മാസ്റ്റര്‍, കാസിം നിസാമി, നൂറുദ്ദീന്‍ ഫൈസി, മൂസ ഹാജി കുട്ടോത്ത്, സമദ് പെരുമുഖം, അന്‍വര്‍ നല്ലളം, യഹിയ വെള്ളയില്‍, താഹ യമാനി, സലാം ഫറോക്ക്, അബ്ദുറഹ്മാന്‍ സിറ്റി, സഫീര്‍ നല്ലളം, അസീസ് പുള്ളാവൂര്‍, ഫൈസല്‍ ഹസനി സംബന്ധിച്ചു.
സി.എം മഖാമില്‍ സിയാറത്തിനു സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, ടി.പി.സി മുഹമ്മദ് ഫൈസി, ഹനീഫ റഹ്മാനി, ഫൈസല്‍ ഫൈസി മടവൂര്‍, ജലീല്‍ ബാഖവി പാറന്നൂര്‍, യു.കെ ഇബ്രാഹിം ഓമശ്ശേരി, ജലീല്‍ ദാരിമി നടുവണ്ണൂര്‍, മിദ്‌ലാജ് താമരശേരി, ജാബിര്‍ കൈതപ്പൊയില്‍, നിസാം ഓമശ്ശേരി, ഗഫൂര്‍ മുണ്ടുപാറ, റഫീഖ് മാസ്റ്റര്‍, പി.ടി മുഹമ്മദ് കാദിയോട്, നൗഷാദ് മാസ്റ്റര്‍ മുട്ടാഞ്ചേരി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ മുത്താടം, ഖാദര്‍ തെയ്യപ്പാറ, ജിയാസ് മുക്കം, റഹീം ആനക്കുഴിക്കര, റിയാസ് മാസ്റ്റര്‍ കുറ്റ്യാടി, ത്വയ്യിബ് റഹ്മാനി കുയ്‌തേരി സംബന്ധിച്ചു.
പതാക ജാഥയെ മണ്ഡലം അതിര്‍ത്തിയായ പുറമേരിയില്‍വച്ചും കൊടിമരജാഥയെ ചേലക്കാട് കുളങ്ങരത്തുവച്ചും മണ്ഡലം നേതാക്കളും വിഖായവളണ്ടിയര്‍മാരും ചേര്‍ന്നു നാദാപുരത്തെ സമ്മേളന നഗരിയിലേക്കു സ്വീകരിച്ചാനയിച്ചു. തുടര്‍ന്നു നടന്ന സ്വീകരണ സമ്മേളനത്തില്‍ ടി.പി.സി തങ്ങള്‍ അധ്യക്ഷനായി.
പതാക പാലത്തായി മൊയ്തു ഹാജിയും കൊടിമരം ടി.ടി.കെ ഖാദര്‍ ഹാജിയും ഏറ്റു വാങ്ങി. എസ്.പി എം തങ്ങള്‍, പി.പി അഷ്‌റഫ് മൗലവി, ബഷീര്‍ ഫൈസി ചീക്കോന്ന്, സയ്യിദ് ഷറഫുദ്ദീന്‍ ജിഫ്‌രി, സൂപ്പി നരിക്കാട്ടേരി, അഹ്മദ് പുന്നക്കല്‍, പി.കെ അഹ്മദ് ബാഖവി, ടി.എം.വി ഹമീദ്, അലി തങ്ങള്‍ പാലേരി, കോറോത്ത് അഹ്മദ് ഹാജി, മണ്ടോടി ബഷീര്‍ മാസ്റ്റര്‍, കെ.എം സമീര്‍, എന്‍.കെ ജമാല്‍ ഹാജി, റാഷിദ് അസ്ഹരി, അലി വാണിമേല്‍, വി.ടി.കെ മുഹമ്മദ്, കെ.എം കുഞ്ഞമ്മദ് മൗലവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."