ബഹ്‌റൈനില്‍ വെള്ളവും വെളിച്ചവും 'വാറ്റി'ലായി; പ്രവാസികള്‍ക്ക് ഇനി പൊള്ളും
#ഉബൈദുല്ല റഹ്മാനി
മനാമ: ബഹ്‌റൈനില്‍ ഈ മാസം നടപ്പിലാക്കിയ മൂല്യവര്‍ധിത നികുതി (വാറ്റ്)യുടെ പരിധിയില്‍ വൈദ്യുതി, ജല സേവനങ്ങളെ കൂടി ഉള്‍പ്പെടുത്തിയതായി ബഹ്‌റൈന്‍ വൈദ്യുതി ജല അതോറിറ്റി (ഇ.ഡബ്ല്യു. എ) അറിയിച്ചു. നികുതി നിരക്ക് ഈ മാസം 1 മുതല്‍ പ്രാബല്യത്തില്‍ വരും.
ഇതോടെ 5 ശതമാനം മൂല്യവര്‍ധിത നികുതി ചുമത്തിയ വൈദ്യുതി, ജല ബില്ലായിരിക്കും ഈ മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
2019 ജനുവരി 1 മുതല്‍ രാജ്യത്ത് വാറ്റ് നടപ്പിലാക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നുവെങ്കിലും ബില്‍ഡിങ് നിര്‍മാണം, വിദ്യാഭ്യാസം, ആരോഗ്യ സേവനം, പ്രാദേശിക ഗതാഗത സേവനം, എണ്ണ വാതക മേഖല തുടങ്ങി 94 വിഭാഗങ്ങളെയും 1400 സര്‍ക്കാര്‍ സേവനങ്ങളെയും വാറ്റ് പരിധിയില്‍ നിന്നും ഒഴിവാക്കുമെന്ന് ബന്ധപ്പെട്ടവര്‍ നേരത്തെ അറിയിച്ചിരുന്നു.
ഈ ആശ്വാസത്തില്‍ കഴിയുന്‌പോഴാണ് വെള്ളത്തിനും വൈദ്യുതിക്കും വാറ്റ് ഏര്‍പ്പെടുത്തിയ പുതിയ തീരുമാനം പുറത്തു വന്നിരിക്കുന്നത്. ഇത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
ഈയിടെയായി രാജ്യത്തുള്ള വിദേശികള്‍ക്കും ഒന്നിലധികം വീടുകളുള്ള ബഹ്‌റൈന്‍ പൗരന്മാര്‍ക്കും വൈദ്യുതിജല നിരക്കുകള്‍ വര്‍ദ്ധിച്ചു വരികയാണ്.
2016 മുതല്‍ ആരംഭിച്ച ഈ നിരക്ക് വര്‍ദ്ധനയുടെ അവസാന ഘട്ടം 2019 മാര്‍ച്ച് 1 ന് മുതല്‍ പൂര്‍ത്തിയാക്കാനിരിക്കെയാണ് വാറ്റ് ഏര്‍പ്പെടുത്തിയ പുതിയ തീരുമാനം കൂടി പുറത്തു വന്നിരിക്കുന്നതെന്നത് ഇടത്തരം വരുമാനക്കാരായ പ്രവാസികള്‍ക്ക് ഇരുട്ടടിയാണ്.
വൈദ്യുതിവെള്ളം നിരക്കു വര്‍ദ്ധന രാജ്യത്ത് നടപ്പിലായ ആദ്യ ഘട്ടം മുതല്‍ നിരവധി പ്രവാസികള്‍ വ്യാപകമായി ഫാമിലി ഫ്‌ലാറ്റുകള്‍ ഒഴിഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ സ്‌കൂള്‍ വെക്കേഷന്‍ കൂടി പരിഗണിച്ച് ഈ വര്‍ഷം മാര്‍ച്ചിലും ഈ സ്ഥിതിയുണ്ടാകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ഒരു നിരീക്ഷകന്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.
വാറ്റ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജിസിസി രാഷ്ട്രങ്ങളുടെ ഏകീകൃത ഗള്‍ഫ് കരാര്‍ ബഹ്‌റൈന്‍ അംഗീകരിച്ചതോടെയാണ് രാജ്യത്ത് ഈ വര്‍ഷം മുതല്‍ വാറ്റ് നടപ്പിലാക്കാന്‍ തുടക്കമിട്ടത്.
ഘട്ടം ഘട്ടമായി നടപ്പാക്കുന്ന വാറ്റ് ആദ്യഘട്ടത്തില്‍ അഞ്ച് ദശലക്ഷം ദിനാര്‍ വിറ്റുവരവുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ബാധകമാകുകയെന്നും അവര്‍ വാറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."