കച്ചവടവും പൈതൃകവുമല്ല ജീവനാണ് വലുത്
കോഴിക്കോട്: കച്ചവടത്തിന്റെയും വിലക്കുറവിന്റെയും പൈതൃകതെരുവെന്നാണ് മിഠായിത്തെരുവ് അന്നും ഇന്നും എന്നും അറിയപ്പെടുക. എന്നാല്‍ ചെറുതും വലുതുമായി നടന്ന തീപിടിത്തങ്ങള്‍ മിഠായിത്തെരുവിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ്.
തീപിടിത്തം എന്നത് മിഠായിത്തെരുവിന്റെ ശാപമാണ്. ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങളും പഴയകെട്ടിടങ്ങളും തിങ്ങി നിറഞ്ഞ കച്ചവടവും മിഠായിത്തെരുവിന്റെ ശാപമാണ്. പഴയ വയറിങ്ങുകള്‍, ഇടുങ്ങിയ നടപ്പാതകള്‍ എന്നിവയും ഭീഷണിയുയര്‍ത്തുന്നു.
രണ്ട് ദശാബ്ദങ്ങള്‍ക്കിടയില്‍ ഇത് ഏഴാം തവണയാണ് തെരുവിനെ അഗ്‌നി വിഴുങ്ങുന്നത്. കച്ചവടം ആരംഭിക്കുന്നതിനുള്ള സമയമായതിനാലും പകല്‍വെളിച്ചത്തില്‍ തിരക്ക് കുറവായതിനാലും വലിയ നഷ്ടങ്ങളും ആളപായവുമുണ്ടായിട്ടില്ല.മോഡേണ്‍ തുണിക്കട മുന്‍പ് ഒരു തവണ അഗ്‌നിക്കിരയായിട്ടുണ്ട്. 1995 ഫെബ്രുവരി 17ന് രാധാ തിയറ്ററിനടുത്തുണ്ടായ തീപിടുത്തത്തില്‍ 18 കടകള്‍ കത്തിച്ചാമ്പലായിരുന്നു. എന്നാല്‍ തെരുവിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടം നടന്ന വര്‍ഷം 2007 ആയിരുന്നു.മൊയ്തീന്‍ പള്ളി റോഡിലെ പടക്കക്കടയ്ക്കാണ് അന്നു തീപിടിച്ചത്.
എട്ടു പേര്‍ വെന്തുമരിച്ചു. 25 കോടി രൂപയുടെ നഷ്ടമാണ് അന്ന് ഉണ്ടായത്.
70തിലേറെ പേര്‍ക്ക് പരുക്ക് പറ്റിയിരുന്നു. പിന്നീട് 2010 ഡിസംബറില്‍ എം. പി റോഡിലെ കടയ്ക്കു തീപിടിച്ച് 30 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചിരുന്നു. അന്ന് 8 കടകളാണ് കത്തിയമര്‍ന്നത്.
തീ പിടിത്തമുണ്ടായ സന്ദര്‍ഭങ്ങളിലെല്ലാം അഗ്നിശമന സേനയ്ക്ക് യഥാസമയം എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നത് പച്ചയായ യാഥാര്‍ഥ്യമാണ്.
പ്രശ്‌ന പരിഹാരത്തിന് ഭരണകൂടവും കച്ചവടക്കാരും ചര്‍ച്ച ചെയ്തു കരാറുണ്ടാക്കിയത് എങ്ങുമെത്താതെ ഫയലില്‍ ഉറങ്ങുന്നവസ്ഥയാണ്. പിന്നീട് അങ്ങനെയൊന്നുണ്ടെന്നത് അടുത്ത തീപിടിത്തത്തില്‍ മാത്രമാണ് ഓര്‍മ.
മിഠായി തെരുവില്‍ ഓരോ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും ഫയര്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ കടയുടമകള്‍ക്ക് പല നിര്‍ദ്ദേശങ്ങളും നല്‍കാറുണ്ടെങ്കിലും അതൊന്നും ആരും പാലിക്കാറില്ല.
ഇത് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.എല്ലാ കടകളിലും ഫയര്‍ എക്സ്റ്റിങ്ഗ്യുഷറുകള്‍ സ്ഥാപിക്കുക, കാര്‍ഡ് ബോര്‍ഡുകളടക്കമുള്ള വസ്തുക്കള്‍ അടുക്കിവയ്ക്കുക, വൈദ്യുതി കണക്ഷനുകളും വയറിങ്ങും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് ഫയര്‍ഫോഴ്‌സ് നല്‍കിയതെങ്കിലും ആരും ഇവയൊന്നും നടപ്പാക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."