വാക്കു പാലിച്ചു; പ്രകാശ് രാജിന് ആശംസകള്‍ നേര്‍ന്ന് കമല്‍ഹാസന്‍
ചെന്നൈ: നടന്‍ പ്രകാശ് രാജിന് ആശംസകള്‍ നേര്‍ന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. പ്രകാശ് രാജ് വാക്കു പാലിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗളുരു സെന്‍ട്രല്‍ നിയോജക മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അടുത്തിടെ പ്രകാശ് രാജ് പ്രഖ്യാപിച്ചിരുന്നു.
Wishing My friend Mr. @prakashraaj all the very best in his Political Journey. Thanks for walking the talk. #citizensvoice #justasking
— Kamal Haasan (@ikamalhaasan) January 6, 2019
ആം ആദ്മി പാര്‍ട്ടിയും പ്രകാശ് രാജിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. എല്ലാ നല്ല വ്യക്തികള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു.
രജനികാന്തിനും കമല്‍ ഹാസനും ശേഷം രാഷ്ടീയത്തില്‍ പ്രവേശിക്കുന്ന തെന്നിന്ത്യന്‍ താരമാണ് പ്രകാശ് രാജ്. കേന്ദ്ര സര്‍ക്കാറിനെതിരായ നിലപാടുകളാല്‍ ശ്രദ്ധേയനാണ് അദ്ദേഹം.
തനിക്ക് എല്ലാ പിന്തുണയും നല്‍കുന്നതിന് നന്ദി പറഞ്ഞ അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ കുറച്ചു ദിവസത്തിനകം മാധ്യമങ്ങളോട് പറയുമെന്നും ട്വിറ്ററില്‍ പറഞ്ഞു. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകയും തന്റെ സുഹൃത്തുമായ ഗൗരി ലങ്കേശിനു നീതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."