മൃതദേഹ നിരക്ക്; ബഹ്റൈന്‍ യാത്ര സമിതി സുപ്രിംകോടതിയിലുള്ള കേസില്‍ കക്ഷി ചേരും
മനാമ: പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷി ചേരുമെന്നും പ്രവാസികള്‍ക്ക് അനുകൂലമായി സൗജന്യമായോ സാധാരണ ഒരാളുടെ യാത്രാനിരക്കിലോ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ബഹ്റൈന്‍ യാത്രാ സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.
നിലവില്‍ പ്രവാസികളു!ടെ മൃതദേഹം തൂക്കിനോക്കി നിരക്ക് ഈടാക്കുന്ന നടപടിക്രമം എയര്‍ഇന്ത്യ പിന്‍വലിച്ചത് സ്വാഗതാര്‍ഹമാണ്. ഇതര വിമാനക്കമ്പനികളും നിശ്ചിത നിരക്കില്‍ മാത്രം മൃതദേഹം കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കണം.
ബഹ്റൈനില്‍, യാത്ര സമിതി ഈ പ്രശ്നം ഉന്നയിച്ച് പലപ്പോഴായി കേന്ദ്ര കേരള ഭരണ നേതൃത്വവുമായും, എയര്‍ ഇന്ത്യ അധികൃതരുമായും ബന്ധപ്പെട്ടിരുന്നു.
നേരത്തെ എയര്‍ ഇന്ത്യ ബഹ്റൈന്‍ മാനേജ്മെന്റുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ 100 കിലോയില്‍ കൂടുതലുള്ള ചാര്‍ജ് മൃതദേഹങ്ങള്‍ക്ക് ഇടാക്കിയിരുന്നില്ല. എയര്‍ ഇന്ത്യയുടെ ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്ക് പഴയ നിരക്കിനേക്കാള്‍ കൂടുതലാവുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ബഹ്റൈനില്‍ നിന്നും നാട്ടിലേക്കുള്ള നിരക്ക് കൃത്യമായി അറിയാന്‍ യാത്രാ സമിതി എയര്‍ ഇന്ത്യ ബഹ്റൈന്‍ കണ്ട്രി മാനേജരുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."