കോര്പ്പറേഷന് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
കൊച്ചി: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ കോര്‍പ്പറേഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് സി.പി.എം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ കോര്പ്പറേഷന് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ.ജെ മാക്സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മഴക്കാല പൂര്വ്വശുചീകരണപ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം മേയര്‍ സൗമിനി ജെയ്ന്‍ പൂര്‍ണ്ണമായി അവഗണിച്ചതായി അദ്ദേഹം പറഞ്ഞു.
ശുചീകരണത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നു കഴിഞ്ഞ് മേയര്‍ 2012 മുതല്‍ പണിയെടുക്കുന്ന ശുചീകരണ തൊഴിലാളികളെ പിരിച്ചു വിട്ടതായി ചടങ്ങില്‍ സംസാരിച്ച സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ മണിശങ്കര്‍ പറഞ്ഞു. സി.പി.എം പള്ളുരുത്തി ഏരിയ സെക്രട്ടറി പി.എ പീറ്റര്‍ അധ്യക്ഷനായി.
നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി, ജില്ലാക്കമ്മറ്റി അംഗം അഡ്വ.എം അനില്‍ കുമാര്‍, വെറ്റില ഏരിയ സെക്രട്ടറി എന്‍ സതീഷ് എന്നിവര്‍ സംസാരിച്ചു.
പാര്‍ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് നഗരസഭ കവാടത്തില്‍ പൊലിസ് തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."