ജാമിഅ നൂരിയ്യ സമ്മേളനം നാളെ തുടങ്ങും
പട്ടിക്കാട്: ജാമിഅ നൂരിയ്യ 56ാം വാര്‍ഷിക 54ാം സനദ്് ദാന സമ്മേളനം നാളെ മുതല്‍ 13 വരെ ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗറില്‍ നടക്കും. നാളെ വൈകിട്ട് നാലിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.
സയ്യിദ് മുഫ്തി ആലേ റസൂല്‍ ഹബീബ് ഹാശിമി (ഒഡീഷ) പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.തുടര്‍ന്ന് അച്ചീവ്മെന്റ് സെഷന് പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. അബ്ദുല്‍ മജീദ് അവാര്‍ഡ് സമ്മാനിക്കും. രാവിലെ മുതല്‍ ജാമിഅ ജൂനിയര്‍ കോളജ് ഫെസ്റ്റ് നടക്കും. വൈകിട്ട് ഫെയ്സ് ടുകെ19 ഗ്രാന്‍ഡ് എക്സ്പോ ഉദ്ഘാടനവും നടക്കും. രാത്രി 7.30ന് ഇസ്തിഖാമ സെഷന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷനാകും. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. ആദര്‍ശ വ്യതിയാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ചര്‍ച്ചക്കു മുസ്തഫ അശ്റഫി കക്കുപ്പടി, എം.ടി അബൂബക്കര്‍ ദാരിമി, എം.പി മുസ്്തല് ഫൈസി നേതൃത്വം നല്‍കും. 10ന് മുല്‍തഖദ്ദാരിസീന്‍ ദര്‍സ് വിദ്യാര്‍ഥി സംസ്ഥാനതല സംഗമം, ഇന്‍സ്പെയര്‍, പഠനം, തദ്രീസ് ടേബിള്‍ ടോക്ക്, ഹാജി കെ. മമ്മത് ഫൈസി അഖില കേരള ഖുര്‍ആന്‍ ഹിഫ്്ള് മത്സരം, ജാമിഅ ജനറല്‍ബോഡി എന്നിവ നടക്കും. വൈകിട്ട് 6.30ന് പ്രധാന വേദിയില്‍ മജ്ലിസുന്നൂര് ആത്മീയ സംഗമം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
11ന് യൂനിറ്റി കോണ്‍ഫറന്‍സ്, എന്‍വയോണ്‍മെന്റ് സെഷനുകള്‍ നടക്കും. 12ന് ജനജാഗരണം, കോഡ് ഓഫ് കോണ്ടാക്ട്, ഡെഡിക്കേഷന് കോണ്‍ക്ലേവ്, നവോത്ഥാന സമ്മേളനം, അറബിഭാഷാ സമ്മേളനം എന്നിവ നടക്കും.13ന് ടീന്‍സ് മീറ്റ്, നാഷണനല്‍ മിഷന് കോണ്‍ഫറന്‍സ്, ശരീഅത്ത് സമ്മേളനം, മൗലിദ് സദസ്, കന്നഡ സംഗമം, ഓസ്ഫോജ്ന കണ്വന്ഷന്, സ്ഥാനവസ്ത്ര വിതരണം എന്നിവ നടക്കും.
വൈകിട്ട് 6.30ന് സമാപന സനദ് ദാന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ബ്രൂണെ ഹൈക്കമ്മിഷണര്‍ ഹാജി സിദ്ദീഖലി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. കെ. ആലിക്കുട്ടി മുസ്ലിയാര് സനദ് ദാന പ്രസംഗം നടത്തും.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എം.എ യൂസുഫലി മുഖ്യാതിഥികളാകും. ഇത്തവണ 239 യുവപണ്ഡിതര്‍ ഫൈസി ബിരുദം സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."