തോട് കയ്യേറി നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നതായി പരാതി
മാനന്തവാടി: കുടിവെള്ള ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമായ തോട് കയ്യേറി സ്വകാര്യ വ്യക്തി കുളം നിര്‍മ്മിച്ചതായി ആരോപണം.
മാനന്തവാടി നഗരസഭാ പരിധിയിലുള്ള പിലാക്കാവ് അടിവാരം ശിശുമന്ദിരത്തിന് സമീപത്താണ് സ്വകാര്യ വ്യക്തി തോട് കയ്യേറി ഒന്നര മീറ്റര്‍ വീതിയിലും 100 മീറ്ററിലധികം നീളത്തിലും കരിങ്കല്‍ ഭിത്തി നിര്‍മിച്ചത്. തോട് മുഴുവനായി മണ്ണിട്ട് നികത്തി തോട്ടില്‍ നിന്നും വെള്ളം കുളത്തിലേക്ക് തിരിച്ച് വിട്ടു. ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് മണ്ണ് മാറ്റുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തോട്ടില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചിരുന്ന ആദിവാസി കുടുംബങ്ങളാണ് ഇപ്പോള്‍ ദുരിതത്തിലായത്. തോട്ടില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതോടെ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാതെ കര്‍ഷകരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. തോട് നികത്തിയതിനെതിരെ സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."