മഴ കനത്തു: വെള്ളക്കെട്ട് ദുരിതത്തില്‍ പശ്ചിമകൊച്ചി നിവാസികള്‍
മട്ടാഞ്ചേരി: കാലവര്‍ഷത്തിന്റെ വരവറിയിച്ചെത്തിയ മഴയില്‍ പശ്ചിമകൊച്ചി വെള്ളക്കെട്ട് ദുരിതക്കയത്തിലായി.
ഇന്നലെ ഉച്ചയോടെ പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിലായി. മട്ടാഞ്ചേരി ബസാര്‍ റോഡ്,കോമ്പാറ മുക്ക്, ചെറളായി ബസാര്‍,ടി.ഡി. ഈസ്റ്റ് റോഡ്,കുവപ്പാടം,പാണ്ടി ക്കുടി,നസ്രത്ത് ,ചുള്ളിക്കല്‍, തോപ്പുംപടി,മുല ങ്കുഴി തുടങ്ങി വിവിധ ഭാഗങ്ങള്‍ വെള്ളക്കെട്ട് ദുരിതത്തിലായി.
ഒഴുക്ക് നിലച്ച കാനകളും മാലിന്യ കൂനകളും കാല്‍നടയാത്രക്കാരെ വലച്ചു. മട്ടാഞ്ചേരി ബസാറിലെ താഴ്ന്ന ഭാഗങ്ങളിലെ കടകളില്‍ വെള്ളം കയറിയെങ്കിലും കാര്യമായ നഷ്ടമുണ്ടായില്ല.
ചക്കാ മാടം,ബീച്ച് റോഡ്,കുവപ്പാടം,അമൃത കോളനി, മുലങ്കുഴി എന്നിവിടങ്ങളില്‍ 100 ഓളം വീടുകളില്‍ വെള്ളം കയറി. ഇടറോഡിലും പ്രധാന റോഡുകളിലും മണിക്കുറുകള്‍ നീണ്ട വെള്ളക്കെട്ടില്‍ പെട്ട് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും വെള്ളം കയറി നിശ്ചലമായി.
ഇത് മൂലം ചില മേഖലകളില്‍ ഗതാഗത തടസ്സവുമുണ്ടായി.സ്‌കുളില്‍ നിന്നുള്ള മടക്കയാത്രയില്‍ കുട്ടികള്‍ വെള്ളക്കെട്ടില്‍നീന്തിയാണ് വീടെത്തിയത്. സൈക്കിളിലെത്തിയവര്‍ വെള്ളക്കെട്ടില്‍പ്പെട്ട് ഏറെ കഷ്ടപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."