HOME
DETAILS

ഭൂമിക്ക് പട്ടയം ലഭിച്ചില്ല: താലൂക്കോഫിസിനെ മുള്‍മുനയില്‍ നിര്‍ത്തി ഇരകളുടെ സമരം

  
backup
February 22 2017 | 21:02 PM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2

മാനന്തവാടി: പട്ടയപ്രശ്‌നത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ തഹസില്‍ദാരെ ഓഫിസില്‍ പൂട്ടിയിട്ടു. ഓഫിസിനുള്ളില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി സമരക്കാര്‍ നിന്നത് ഒരു മണിക്കൂറോളം ആശങ്കയിലാഴ്ത്തി.
മക്കിമല പട്ടയപ്രശ്‌നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.പി ലെനിനിസ്റ്റ് പ്രവര്‍ത്തകരാണ് തഹസില്‍ദാറെ ഓഫിസില്‍ പൂട്ടിയിട്ട് ആത്മഹത്യാ ഭീഷണിയുയര്‍ത്തിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഒരു മണിക്കൂറോളം ഓഫിസില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് മക്കിമല കൈതക്കൊല്ലി പ്രദേശങ്ങളിലെ 72 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ അടക്കമുള്ളവര്‍ മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ ഷാജുവിനെ ക്യാബിനില്‍ പൂട്ടിയിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
തഹസില്‍ദാര്‍ എന്‍.ഐ ഷാജുവിനെ പൂട്ടിയിട്ട സമരക്കാര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യഭീഷണി മുഴക്കുകയായിരുന്നു. തങ്ങളുടെ പട്ടയപ്രശ്‌നത്തിന് പരിഹാരം കാണാതെ മുറിതുറക്കില്ലെന്നും ആരെങ്കിലും തുറക്കാന്‍ ശ്രമിച്ചാല്‍ തീകൊളുത്തി എല്ലാവരും കത്തി ചാമ്പലാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സബ് കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, മാനന്തവാടി എ.എസ്.പി ജയദേവ്, എസ്.ഐ എം.കെ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും മുറിതുറന്നുള്ള ചര്‍ച്ചയ്ക്ക് തങ്ങള്‍ തയാറല്ലെന്നും പട്ടയം നല്‍കാനുള്ള തീരുമാനം സബ് കലക്ടര്‍ രേഖാമൂലം എഴുതിതരണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
തീരുമാനം എങ്ങുമെത്താതെ നീളുന്നത് സ്ഥലത്ത് ആശങ്കയുണ്ടാക്കി. ഇതിനിടെ സ്ഥലത്തെത്തിയ അഗ്‌നി ശമന വിഭാഗം തഹസില്‍ദാറുടെ ക്യാബിനും പരിസരവും വെള്ളമൊഴിക്കാനുള്ള നീക്കങ്ങളും നടത്തി. ഫയര്‍ എക്‌സറ്റിങ്ക്യുഷര്‍ അടക്കമുള്ള സാമഗ്രികളുമായി പൊലിസ് സംഘം ജാഗ്രതയോടെ നിലയുറപ്പിച്ചു.
ഇതിനിടയില്‍ ക്യാബിന് സമീപമുള്ള ബാത്ത് റൂമിന്റെ എയര്‍ഹോളിലൂടെ അഗ്‌നിശമന സേനാംഗം കയറാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ കൂടുതല്‍ തീവ്രതയോടെ അവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഒടുവില്‍ 12.15 ഓടെ പൊടുന്നനെയുള്ള നീക്കത്തില്‍ പൊലിസ് ക്യാബിന്റെ വാതില്‍ പൊളിച്ച് അകത്തു കടക്കുകയും സമരക്കാരെ കയ്യോടെ പിടികൂടുകയുമായിരുന്നു. ഇതിനിടെ ഏറെ നേരം അടച്ചിട്ട മുറിക്കുള്ളില്‍ തങ്ങേണ്ടിവന്നതില്‍ അവശത അനുഭവപ്പെട്ട തഹസില്‍ദാരെ പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്‍.എസ്.പി ലെനിനിസ്റ്റ് നേതാക്കളായ ടി.ജെ ടോമി, ബെന്നിചെറിയാന്‍ ഉള്‍പ്പെടെയുള്ളവരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാംവാര്‍ഡിലെ കൈതക്കൊല്ലി, മക്കിമല പ്രദേശങ്ങളിലെ ഭൂമിയിലാണ് പട്ടയം ലഭിക്കാത്തത്. സമാന വിഷയം ഉന്നയിച്ച് മാസങ്ങള്‍ക്ക് മുന്‍പ് വാവച്ചന്‍ എന്നയാള്‍ താലൂക്ക് ഓഫിസിനു മുന്നിലെ വാകമരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും കഴുത്തില്‍ കുരുക്കിട്ട് മരത്തില്‍ നിന്ന വാവച്ചന്‍ ഇറങ്ങിയില്ല. ഒടുവില്‍ അന്നത്തെ സബ് കലക്ടര്‍ ശീറാം സാംബശിവറാവു സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി.
ഒരു മാസത്തിനകം കൈവശക്കാര്‍ക്ക് പട്ടയം നല്‍കുമെന്നു രേഖാമൂലം ഉറപ്പു നല്‍കിയ ശേഷമാണ് വാവച്ചന്‍ മരത്തില്‍ നിന്നിറങ്ങിയത്. ഈ ഉറപ്പ് പാലിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ തഹസില്‍ദാറെ പൂട്ടിയിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയുള്ള സമരത്തിലേക്ക് നീങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  40 minutes ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 hours ago