പാറമടയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
പെരുമ്പാവൂര്‍: കൂട്ടുകാരോടൊപ്പം പാറമടയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി.
മുടക്കുഴ പെട്ടമല സ്വദേശി റെജുവിന്റെ മകന്‍ ആകര്‍ഷ്(16)നെ യാണ് കാണാതായത്. സമീപത്തെ പെട്ടമല പാറമടയില്‍ ഇന്നലെ ഉച്ചക്ക് 12 മണിയോടെ ആകര്‍ഷും രണ്ട് കൂട്ടുകാരുമൊത്ത് നീന്തുന്നതിനിടയില്‍ പെട്ടന്ന് ആകര്‍ഷ് വെള്ളത്തില്‍ മുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും ഭയര്‍ഫോഴ്‌സും ആകര്‍ഷിനായുള്ള തിരച്ചില്‍ ആരംഭിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. പാറമടക്ക് 200 ഓളം അടി താഴ്ച്ചയുണ്ട്.
പാറമടയുടെ വലുപ്പവും ആഴവും ആകര്‍ഷിനായുള്ള അന്യേഷണത്തെ പ്രതികൂലമായ് ബാധിച്ചിരുന്നെങ്കിലും കൂടുതല്‍ പേരെത്തി തിരച്ചില്‍ തുടര്‍ന്നു. പിന്നീട് കനത്തമഴയും വെളിച്ചകുറവുംമൂലം വൈകീട്ട് ഏഴുമണിയോടെ തിരച്ചില്‍ നിര്‍ത്തുകയായിരുന്നു.
കൂടുതല്‍ സജ്ജീകരണങ്ങളോടെ ഉര്‍ജിതമായ തിരച്ചില്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിക്കും ഇതിനായ് പോലീസ് നേവിയുടെ സഹായവും അഭ്യര്‍ത്തിച്ചിട്ടുണ്ട്. കാണാതായ ആകര്‍ഷ് കോട്ടപടി മാര്‍ ഏലിയാസ് സ്‌കൂളില്‍ പത്താംക്ലാസ്സ് പഠനത്തിനുശേഷം പ്ലസ്ടു അഡ്മിഷനായ് കാത്തിരിക്കുകയായിരുന്നു. അമ്മ ജയ, ജേഷ്ടന്‍ അനുരാഗ് ഡിഗ്രി വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."