HOME
DETAILS

പഞ്ചിങ് സെക്രട്ടേറിയറ്റിന്  പുറത്തേക്കും വ്യാപിപ്പിക്കുന്നു

  
backup
January 18 2020 | 03:01 AM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ആദ്യഘട്ടമായി നടപ്പാക്കിയ പഞ്ചിങ് സംവിധാനം എല്ലാ സര്‍ക്കാര്‍ - അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജറും ശമ്പളവും സ്പാര്‍ക് ബന്ധിത ബയോമെട്രിക്  അടിസ്ഥാനത്തിലാക്കുന്നതിന് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി.
ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കുമായി പഞ്ചിങ് സംവിധാനത്തെ ബന്ധിപ്പിക്കുന്നതോടെ പഞ്ചിങ്ങില്ലാത്തവര്‍ക്ക് ശമ്പളം നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. ഇതോടെ സെക്രട്ടേറിയറ്റിലെ പഞ്ചിങ് സംവിധാനത്തില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഐ.എ.എസുകാര്‍ രംഗത്തെത്തി. നിരവധി യോഗങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ ദിവസേനയുള്ള പഞ്ചിങ്, വകുപ്പ് തലവന്മാര്‍ക്ക് പ്രായോഗികമല്ലെന്നാണ് ഐ.എ.എസുകാരുടെ നിലപാട്. പഞ്ചിങ്ങില്‍ നിന്ന് ഒഴിവാക്കണമെന്ന് ഐ.എ.എസ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 
നിലവില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി എന്നിവരെ മാത്രമാണ് പഞ്ചിങ്ങില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഈ ഒഴിവാക്കല്‍ മുഴുവന്‍ ഐ.എ.എസ്  ഉദ്യോഗസ്ഥര്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ സര്‍ക്കാരിന് ഫയല്‍ കൈമാറിയിട്ടുണ്ട്. കേരള കേഡറില്‍ ആകെ വേണ്ടത് 231 ഐ.എ.എസുകാരാണ്. എന്നാല്‍ ഡെപ്യൂട്ടേഷന്‍ അടക്കം ഇപ്പോഴുള്ളത് 147 പേരാണ്. പല വകുപ്പുകളുടെയും പദ്ധതികളുടെയും ചുമതല ഒരാള്‍ തന്നെ വഹിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ക്കായി പലപ്പോഴും യാത്രകളിലാകേണ്ടിവരുമെന്നും ഇതിനാല്‍ പഞ്ചിങ് അപ്രായോഗികമാണെന്നുമാണ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഇക്കാര്യം ഐ.എ.എസുകാര്‍ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണ്. 
  സമയത്ത് ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരുമാസം പരമാവധി 300 മിനിട്ട്  ഗ്രേസ് ടൈം അനുവദിക്കും. ഒരു ദിവസം പരമാവധി ഉപയോഗിക്കാവുന്നത് 60 മിനിറ്റാണ്. ഗ്രേസ് ടൈം ഉപയോഗിക്കുന്നത് കുറവാണെങ്കില്‍ അതു പുനഃസ്ഥാപിക്കുകയില്ല.  ഒരു മാസം 16 മുതല്‍ അടുത്തമാസം 15 വരെയായിരിക്കും ഗ്രേസ് ടൈം കണക്കാക്കുന്നത്.  പകുതി ദിവസത്തെ അവധിക്കും ഗ്രേസ് ടൈം ബാധകമാണ്. ഈ കാലയളവില്‍ വരുന്ന അവധി അപേക്ഷകള്‍ സ്പാര്‍ക്ക് സംവിധാനത്തില്‍ രേഖപ്പെടുത്താത്ത പക്ഷം അനധികൃത അവധിയായി കണക്കാക്കി ശമ്പളം വെട്ടിക്കുറയ്ക്കും. 
പിന്നീട് അവധി അപേക്ഷനല്‍കി ശമ്പളം വാങ്ങിക്കാം. ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് മൊബൈല്‍ സന്ദേശമായി ജീവനക്കാര്‍ക്ക് നല്‍കുകയും ചെയ്യും. ഒരു മാസത്തില്‍ പത്ത് മണിക്കൂറിലധികം അധികജോലി ചെയ്താല്‍ മാസത്തില്‍ ഒരു ദിവസം പകരം അവധിയായി അനുവദിക്കും. ജീവനക്കാര്‍ വരുമ്പോഴും പോകുമ്പോഴും പഞ്ചിങ് ചെയ്യണമെന്നാണ് വ്യവസ്ഥ.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago