സമരക്കാരെ മര്‍ദിച്ച നടപടി വിവാദമാകുന്നു
മാനന്തവാടി: താലൂക്ക് ഓഫിസില്‍ ഇന്ന് നടന്ന സമരത്തിന്റെ പിന്നാലെ സമരക്കാരെ മര്‍ദിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ നടപടി വിവാദമാകുന്നു.
മാനന്തവാടി തഹസില്ദാരിനെ ബന്ധിയാക്കിയ ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ വാവച്ചനെ പോലിസ് ബലം പ്രയോഗിച്ച് താഹ സില്‍ദാറുടെ ക്യാമ്പിനില്‍ നിന്നും ഇറക്കി കൊണ്ട് വരുന്നതിനിടെ മര്‍ദിച്ച ജീവനക്കാരന്റെ നടപടിയാണ് വിവാദമാകുന്നത് എസ്.ഐ, സബ്ബ് കലക്ടര്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു മര്‍ദനം.
താലൂക്ക് ഓഫിസ് ക്ലര്‍ക്ക് കെ.ടി ഷാജിയാണ് പൊലിസ് പിടികൂടിയ സമരക്കാരനെ പുറത്തിറക്കുന്നതിനിടയില്‍ മര്‍ദിച്ചത്.
എന്നാല്‍ മണിക്കൂറോളം തങ്ങളുടെ മേലുദ്യോസ്ഥന്റെ ജീവനെ മുള്‍മുനയില്‍ നിര്‍ത്തിയതിലുള്ള സ്വാഭാവിക പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്റേതെന്നും ഒരുവിഭാഗം. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."